സ്കൂൾ ഗ്രൗണ്ടിൽ യൂണിഫോമിൽ  കളിക്കുന്ന നാൽവർ സംഘത്തിന്റെ ഫ്രീകിക്ക് ഗോൾ വീഡിയോ അത്രപെട്ടന്നൊന്നും ആരും മറന്നുകാണില്ല. പ്രമുഖ താരങ്ങൾ ഉൾപ്പടെ ആയിരക്കണക്കിന് ആളുകളാണ് ആ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. അത്തരത്തിൽ ആരും കൈയടിച്ചുപോകുന്ന ഫ്രീകിക്ക് വീഡിയോയാണ് ഈ ലോക്ക് ഡൗൺ കാലത്ത് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചുപറ്റിയിരിക്കുന്നത്.

നാസിം എന്ന പത്തു വയസ്സുകാര​​​​​നാണ് വീഡിയോയിലെ താരം. ടയറിനുള്ളിലേക്ക് കൃത്യതയോടെ ലോങ്​ ഷോട്ട്​ ചെയ്യുന്ന ഈ കൊച്ചുമിടുക്കന്റെ വീഡിയോ ചേട്ടൻ നസലാണ് ക്യാമറയിൽ പകർത്തി ടിക്​ ടോക്കിൽ പോസ്റ്റ് ചെയ്തത്. ക്രിസ്​റ്റ്യാ​നോ റൊണാൾഡോയുടെ ഗോൾനേട്ടത്തി​​​​​ന്റെ കമന്ററി കൂടി പശ്ചാത്തലത്തിൽ ചേർത്തതോടെ വീണ്ടും കാണാൻ തോന്നുന്ന തരത്തി​ലേക്ക്​ നാസിമി​​​​​ന്റെ ‘ടയർ ഗോൾ​’​​​​ സമൂഹമാധ്യമങ്ങളിൽ ​വൈറലായി. 
@nazalch414

@shabeeb_tk_ 👈##brother ##footballlove ##tyre ##messi ##neymar ##cristiano ##ishttam ##rainbowskill ##challange ##support ##india ##keralafootball ##cr7

♬ original sound - mojojojo1010
ടയർ ഗോളടി മാത്രമല്ല നസലി​​​​​ന്റെ പേരിലുള്ള (@nazalch414) ടിക്​ ടോക്ക്​ അക്കൗണ്ടിൽ നിറയെ വിസ്​മയിപ്പിക്കുന്ന കാൽപ്പന്ത് വീഡിയോകളാണ്. ചേട്ടനും അനിയനും കൂടി ഹെഡ്​ ചെയ്​ത്​ കൈമാറിയെത്തുന്ന പന്തിനെ ഒടുവിൽ നിലംതൊടാതെ കുത്തിനിർത്തിയ ടയറിനുള്ളിലൂടെ നാസിം ഗോളാക്കി മാറ്റുന്ന മ​റ്റൊരു വിഡിയോയും ഏറെ വൈറലായി കഴിഞ്ഞു. കൂടാതെ ബന്ധുവായ ഷബീബും ഇവർക്കൊപ്പമുണ്ട്.
@nazalch414

My brother ##support @shabeeebb ##keralafootball ##footballchallenge ##messi ##cr7 ##fifa ##footy ##indian ##football ##kannur ##mallu ##njr ##childhood ##talent

♬ original sound - anandhuanandhu568
ഫേസ്​ബുക്കിലും ഇൻസ്​റ്റഗ്രാമിലുമടക്കം ‘ഫുട്​ബാൾ ബ്രദേഴ്​സ്​’ വീഡിയോകൾ ഹിറ്റാണ്. നസൽ ടിക്​ ടോക്ക്​ അക്കൗണ്ട്​ തുടങ്ങിയിട്ട്​ ഏഴു മാസമായി​ട്ടേയുള്ളുവെങ്കിലും ഇതിനോടകം അരലക്ഷത്തോളം ഫോളോവേഴ്​സായി. കണ്ണൂർ ജില്ലയിലെ പാനൂർ ഹൈസ്​കൂളിൽ പത്താം ക്ലാസ്​ വിദ്യാർഥിയാണ്​ നസൽ. പുത്തുർ കുത്​ബിയ്യ ഇംഗ്ലീഷ്​ മീഡിയം സ്​കൂളിൽ നാലാം ക്ലാസിൽ പഠിക്കുകയാണ് നാസിം. പാനൂർ സ്വദേശി മുജ്​തബയുടെയും നൗഷിമയു​ടെയും മക്കളാണ് ഇരുവരും. ഷബീബ്​ പ്ലസ്​വണ്ണിന്​ പഠിക്കുന്നു. 
 
@nazalch414

Brother പൊളിച്ചു🔥😍👉 @shabeeebb 👈 ##keralafootball ##football ##mallu ##footballlove ##talent ##support ##india ##ronaldo ##messi ##neymar ##ishttam

♬ original sound - Mr photogrphr