Asianet News MalayalamAsianet News Malayalam

കളഞ്ഞ് കിട്ടിയ പണം പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു; നന്മയുള്ള കുഞ്ഞന്‍മാര്‍ക്ക് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

രണ്ട് ദിവസം മുമ്പ് കൊടുമുണ്ട ഗൈറ്റിന് സമീപം ചീതപ്പുറം എന്ന സ്ഥലത്ത് നിന്ന് കളിക്കാന്‍ പോകുമ്പോള്‍ വഴിയില്‍ നിന്ന് വീണ് കിട്ടിയതാണ് അവര്‍ക്ക് കുറച്ച് പണമടങ്ങിയ കവര്‍, അവരില്‍ ഒരാള്‍ പോലും വ്യത്യസ്തമായി ചിന്തിച്ചില്ല എന്നതാണ് ശ്രദ്ധാവഹം

three students hand over money to police they get it from road
Author
Kerala, First Published Nov 21, 2019, 9:55 AM IST

തിരുവനന്തപുരം: വഴിയരികില്‍ കിടന്ന് കിട്ടിയ പണം പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്ന് ഏല്‍പ്പിച്ച് മാത്രകയായിരിക്കുകയാണ് മൂന്ന് മിടുക്കന്മാര്‍. രണ്ട് ദിവസം പണം തേടി ആരും എത്താതായതോടെ മാതാപിതാക്കളെ കുട്ടികള്‍ വിവരം അറിയിക്കുകയും രക്ഷിതാക്കളുടെ സഹായത്തോടെ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. ആര്‍ജെ കിടിലം ഫിറോസ് ആണ് ഫേസ്ബുക്കില്‍ സംഭവത്തെക്കുറിച്ച് എഴുതിയിരിക്കുന്നത്. 

'ഈ പൈസ കിട്ടിയിട്ട് നിങ്ങള് മൂന്നാളും കൂടി പൊറാട്ടയും ബീഫും കഴിക്കാത്തത് എന്തേ? എന്ന് ഞാന്‍ ചോദിച്ചപ്പോ ഒരുമിച്ചായിരുന്നു 3 പേരുടെയും ഉത്തരം അയിന് ആ പൈസ ഞങ്ങടെ ആരടേം അല്ലല്ലോന്ന് . അതെ ആ ചിന്തയാണ് അവരിലെ നന്മ''- ഫിറോസ് കുറിപ്പില്‍ പറയുന്നു.

ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം; 

#നന്മയുള്ള #കുഞ്ഞന്‍മാര്‍
ഈ പൈസ കിട്ടിയിട്ട് നിങ്ങള് മൂന്നാളും കൂടി പൊറാട്ടയും ബീഫും കഴിക്കാത്തത് എന്തേ? എന്ന് ഞാന്‍ ചോദിച്ചപ്പോ ഒരുമിച്ചായിരുന്നു 3 പേരുടെയും ഉത്തരം ' അയിന് ആ പൈസ ഞങ്ങടെ ആരടേം അല്ലല്ലോന്ന് ' അതെ ആ ചിന്തയാണ് അവരിലെ നന്മ . <br />വഴി തെറ്റാവുന്നപ്രായം ,വേണമെങ്കില്‍ രണ്ടു ദിവസം അവരുടെതായ രീതിയില്‍ അടിച്ചു പൊളിക്കാം ,പക്ഷെ ,

രണ്ട് ദിവസം മുമ്പ് കൊടുമുണ്ട ഗൈറ്റിന് സമീപം ചീതപ്പുറം എന്ന സ്ഥലത്ത് നിന്ന് കളിക്കാന്‍ പോകുമ്പോള്‍ വഴിയില്‍ നിന്ന് വീണ് കിട്ടിയതാണ് അവര്‍ക്ക് കുറച്ച് പണമടങ്ങിയ കവര്‍, അവരില്‍ ഒരാള്‍ പോലും വ്യത്യസ്തമായി ചിന്തിച്ചില്ല എന്നതാണ് ശ്രദ്ധാവഹം ,രണ്ട് ദിവസം നോക്കി അവകാശികള്‍ വരുന്നുണ്ടോ എന്ന് ,കാണാഞ്ഞപ്പോ ഒരാളുടെ രക്ഷിതാവായ എന്റെ ഒരു സുഹൃത്തിനോട് വിവരം പറയുകയും അവന്‍ അവരേയും കൂട്ടി സ്റ്റേഷനിലേക്ക് വരികയും ഇവിടെ ഏല്പിക്കുകയും ചെയ്തു ,ആ സമയം ഞാന്‍ അവരോട് ചോദിച്ചതിനുള്ള ഉത്തരമാണ് ഞാനാദ്യം പറഞ്ഞത്.

പണത്തിന് വേണ്ടി മറ്റുള്ളവരെ കൊല്ലാന്‍ വരെ മടിയില്ലാത്ത കാലമാണ് ,അതിനിടയില്‍ പെരുമുടിയൂര്‍ ഓറിയന്റല്‍ ഹൈസ്‌കൂളിലെ 6 ,8, 9 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളായ സൗരവും ,നിധിനും, സുജീഷും ശരിക്കും 3 മാണിക്യങ്ങള്‍ തന്നെ. അതെ അവര്‍ സമൂഹത്തിന് മാതൃകയാവട്ടെ നമ്മുടെ ,നാട്ടിലെ ഈ 'നന്മ കുഞ്ഞന്‍മാര്‍ ' പണം നഷ്ടപ്പെട്ടവര്‍ കൃത്യമായ തെളിവും വിവരങ്ങളുമായി സ്റ്റേഷനില്‍ വന്നാല്‍ ബോധ്യമായശേഷം പൈസ തിരികെ നല്‍കുന്നതാണ്.

Follow Us:
Download App:
  • android
  • ios