Asianet News MalayalamAsianet News Malayalam

'ടൈ​ഗർ ബാം കേക്കു'മായി ജന്മദിനം ആഘോഷിച്ച് യൂട്യൂബർ ലില്ലി സിം​ഗ്; കയ്യടിച്ച് സോഷ്യൽ മീഡിയ

തന്റെ 'സർപ്രൈസ് ബർത്ത്ഡേ കേക്ക് ഒട്ടും നിരാശപ്പെടുത്തിയില്ലെ'ന്ന കുറിപ്പോടെയാണ് ലില്ലി കേക്കിന്റെ ഫോട്ടോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

tiger balm cake for birthday of lilly singh
Author
Delhi, First Published Sep 30, 2020, 11:10 AM IST

ദില്ലി: ജന്മദിനം വ്യത്യസ്തമായി ആഘോഷിച്ച് കൊമേഡിയനും ടോക്ക് ഷോ അവതാരകയുമായ ലില്ലി സിം​ഗ്. ലില്ലിയുടെ ജന്മദിന കേക്ക് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ടൈ​ഗർ ബാം കുപ്പിയുടെ തനിപ്പകർപ്പായിട്ടാണ് ലില്ലി സിം​ഗിന്റെ ബർത്ത്ഡേ കേക്ക് തയ്യാറാക്കിയിരിക്കുന്നത്. ഈ ടൈ​ഗർ ബാം കേക്കിന്റെ ഫോട്ടോ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 

സെപ്റ്റംബർ 6ാം തീയതിയാണ് ലില്ലി സിം​ഗ് തന്റെ 32ാം പിറന്നാൾ ആഘോഷിച്ചത്.  'സർപ്രൈസ് ബർത്ത്ഡേ കേക്ക് ഒട്ടും നിരാശപ്പെടുത്തിയില്ലെന്ന' കുറിപ്പോടെയാണ് ലില്ലി കേക്കിന്റെ ഫോട്ടോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ഈ കേക്ക് കണ്ട് അത്ഭുതപ്പെട്ട് പ്രതികരിച്ചിരിക്കുന്നത്. സ്കെച്ചി ടൈംസ് വിത്ത് വിത്ത് ലില്ലി സിം​ഗ് എന്ന കോമഡി ഷോയിലെ ആതിഥേയ ആണ് ലില്ലി സിം​ഗ്. യൂട്യൂബിലെ മിന്നും താരമായ ലില്ലി സിം​ഗ് സൂപ്പർ വുമൺ എന്നാണ് അറിയപ്പെടുന്നത്. നടിയും എഴുത്തുകാരിയും യൂട്യൂബറുമായ ലില്ലിയുടെ വീടിനെക്കുറിച്ചുള്ള വാർത്തകള്‍‌‍ മാസങ്ങൾക്ക് മുമ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 

Follow Us:
Download App:
  • android
  • ios