ജയ്പൂര്‍: രാജസ്ഥാനിലെ രന്തംപോര്‍ നാഷണല്‍ പാര്‍ക്കില്‍ സഞ്ചാരികള്‍ക്ക് നേരെ പാഞ്ഞടുക്കുന്ന കടുവയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ ട്വിറ്ററില്‍ ആളുകളെ ഞെട്ടിച്ചിരിക്കുന്നത്. രാജസ്ഥാനിലെ സവായി മധോപൂറിലെ പാര്‍ക്കില്‍ ഡിസംബര്‍ ഒന്നിനാണ്  സഞ്ചാരികളുടെ വാഹനത്തിന് നേരെ കടുവ ഓടിയടുത്തത്. 

19 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോ ഇതുവരെ കണ്ടത് പതിനാലായിരത്തിലേറെ പേരാണ്. ഡ്രൈവര്‍ വാഹനം അതിവേഗത്തില്‍ ഓടിച്ചുപോയതിനാല്‍ കടുവയുടെ ആക്രമണത്തില്‍ നിന്ന് വാഹനത്തിലുണ്ടായിരുന്നവര്‍ രക്ഷപ്പെടുകയായിരുന്നു.