Asianet News MalayalamAsianet News Malayalam

തിരക്കേറിയ റോഡിന് നടുവില്‍ വിശ്രമിക്കുന്ന കടുവ, വീഡിയോ

സിയോനി ജില്ലയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള പെഞ്ച് നാഷണല്‍ പാര്‍ക്കിന് സമീപമുള്ള നാഷണല്‍ ഹൈവേ 7 ല്‍ ആയിരുന്നു കടുവ
 

Tiger Halts Traffic On Madhya Pradesh Flyover
Author
Indore, First Published Jul 14, 2020, 4:01 PM IST

ഇന്‍ഡോര്‍: മധ്യപ്രദേശിലെ തിരക്കേറിയ റോഡിന്റെ നടുവില്‍ കടുവയുടെ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. റോഡില്‍ നിന്ന് കടുവ നീങ്ങുന്നത് കാത്തുനിന്ന യാത്രക്കാരിലൊരാളാണ് വീഡിയോ പകര്‍ത്തിയത്. 

സിയോനി ജില്ലയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള പെഞ്ച് നാഷണല്‍ പാര്‍ക്കിന് സമീപമുള്ള നാഷണല്‍ ഹൈവേ 7 ല്‍ ആയിരുന്നു കടുവ വിശ്രമിച്ചിരുന്നത്. 

കടുവ യാത്രക്കാര ആക്രമിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. യാത്രക്കാരില്‍ ചിലര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. എന്നാല്‍ വിശ്രമം കഴിഞ്ഞ്, അല്‍പ്പസമയത്തിനകം കടുവ കാട്ടിലേക്ക് തന്നെ നടന്നുനീങ്ങിയെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.  
 

Follow Us:
Download App:
  • android
  • ios