ആലപ്പുഴ: ക്യാന്‍സര്‍ കീഴടക്കുമ്പോഴും നിറഞ്ഞ ചിരിയോടെ ടിക്ടോക് വീഡിയോകളിലൂടെ ശ്രദ്ധേയയാ സുധി സുരേന്ദ്രന് വിടചൊല്ലി സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസമാണ് സുധി സുരേന്ദ്രന്‍ അന്തരിച്ചത്. രോഗം കീഴടക്കി മരണത്തോട് അടുപ്പിച്ചുകൊണ്ടിരുന്ന ആ അവസാന നിമിഷങ്ങളിലും സുധി സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.  മരണത്തിനിപ്പുറം സോഷ്യല്‍ മീഡിയയുടെ കണ്ണു നിറക്കുകയാണ് സുധിയുടെ ടിക് ടോക് വീഡിയോകള്‍. രോഗത്തോട് മല്ലിടുമ്പോഴും ടിക് ടോക് വീഡിയോകള്‍ ഇവര്‍ ചെയ്തിരുന്നു.

തന്‍റെ രോഗവിവരങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവയ്ക്കുമായിരുന്നെങ്കിലും രോഗത്തിന്‍റെ വേദനകള്‍ക്കിടയിലും മറ്റുള്ളവരില്‍ സന്തോഷം നിറയ്ക്കുന്ന കാര്യങ്ങളായിരുന്നു സുധി ചെയ്തിരുന്നത്. 

അവസാന നിമിഷങ്ങളിലും മകനുമൊത്തുള്ള സുധിയുടെ ആ ടിക് ടോക് വീഡിയോ കാണുന്നവര്‍ കണ്ണീരടക്കാന്‍ പാടുപെടുകയാണ്. ഈ  വീഡിയോകള്‍ പങ്കുവെച്ചുകൊണ്ടുള്ള ആദരാഞ്ജലി കൊണ്ട് നിറയുകയാണ് സോഷ്യല്‍ മീഡിയ.