Asianet News MalayalamAsianet News Malayalam

ഉപേക്ഷിച്ച വിമാനവുമായി പോയ ട്രക്ക് പാലത്തിനടിയില്‍ കുടുങ്ങി; വീഡിയോ വൈറല്‍

  • ഉപേക്ഷിച്ച വിമാനവുമായി പോയ ട്രക്ക് പാലത്തിനടിയില്‍ കുടുങ്ങി. 
  • ട്രക്ക് പുറത്തെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.  
truck with abandoned aircraft stuck under bridge
Author
Kolkata, First Published Dec 24, 2019, 4:04 PM IST

കൊല്‍ക്കത്ത: ഉപേക്ഷിക്കപ്പെട്ട വിമാനവുമായി പോയ ട്രക്ക് പാലത്തിനടിയില്‍ കുടുങ്ങി. പശ്ചിമ ബംഗാളില്‍ ദേശീയ പാത-2 വിലാണ് സംഭവമുണ്ടായത്. ദുര്‍ഗാപുരിലെ റോഡിന് നടുവിലായി വിമാനം കുടുങ്ങുകയായിരുന്നു. 

തിങ്കളാഴ്ച രാവിലെ മുതലാണ് ട്രക്ക് പാലത്തിനടിയില്‍ കുടുങ്ങിയത്. തപാല്‍ വകുപ്പിന്‍റെ ഉപേക്ഷിക്കപ്പെട്ട വിമാനമാണ് ട്രക്കിലുണ്ടായിരുന്നത്. പാലത്തിനടിയില്‍ നിന്ന് ട്രക്ക് മാറ്റുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 2007-ല്‍ കമ്മീഷന്‍ ചെയ്ത ഈ വിമാനം 2018 ലാണ് ഈ സര്‍വ്വീസ് അവസാനിപ്പിച്ചത്. 

Follow Us:
Download App:
  • android
  • ios