സോഷ്യല്‍ മീഡിയയില്‍ വൈറലായി രണ്ട് ഭീമന്‍ പാമ്പുകളുടെ അടിപിടി. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് ഓഫീസറായ സുശാന്ത് നന്ദയാണ് വീഡിയോ ട്വീറ്റ് ചെയ്തത്. റാറ്റ് സ്‌നേക്ക് വിഭാഗത്തില്‍പ്പെട്ട പാമ്പുകളാണ് ഇവയെന്ന് അദ്ദേഹം പറയുന്നു. 

വെള്ളത്തില്‍ വച്ചാണ് അടിപിടി തുടങ്ങിയത്. പിന്നീട് ഇവര്‍ നദിയുടെ തീരത്തേക്ക് കയറി. തങ്ങളുടെ ആദിപത്യം സ്ഥാപിക്കാനും ഇണയ്ക്കും വേണ്ടിയാണ് ഇവരുടെ പോരാട്ടം എന്നാണ് സുശാന്ത് പറയുന്നത്. മാത്രമല്ല, കാലങ്ങളായുള്ള പാമ്പുകളുടെ ഇണചേരല്‍ ഇത്തരത്തിലാണെന്ന തെറ്റിദ്ധാരണയും അദ്ദേഹം തിരുത്തുന്നു. 

രണ്ടില്‍ ഒരാള്‍ വീഴുന്നതുവരെ ഈ പോരാട്ടം തുടരും. പരസ്പരം കെട്ടുപിണര്‍ന്നാണ് ഇവര്‍ അടിപിടി കൂടുന്നത്. പതിനായിരക്കണക്കിന് പേരാണ് ഇന്ന് രാവിലെ പങ്കുവച്ച വീഡിയോ കണ്ടത്.