വിമാനത്തിൽ യാത്ര ചെയ്യവേ വിൻഡോ അടച്ചു തുറന്നും  തമ്മിലടി ക്കുന്ന യാത്രക്കാരാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. പാസഞ്ചർ ഷെയിമിം​ഗ് എന്ന ഇൻസ്റ്റ​ഗ്രാം പേജാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിമാനത്തിനുള്ളിൽ മുന്നിലും പിന്നിലുമായി ഇരിക്കുന്ന രണ്ട്പേരാണ് വീഡിയോയിൽ. ഒരാൾക്ക് വിൻഡോ തുറന്നിടണം, അടുത്തയാൾക്ക് അടയ്ക്കണം. തുറന്നിടണമെന്ന് പറയുന്ന ആൾക്ക് പ്രകാശം വേണം, മറ്റെയാൾക്ക് പ്രകാശം വേണ്ട. പിന്നീട് സംഭവിക്കുന്നതാണ് വൈറൽ. ഇവർ മാറിമാറി ജനല്‍ അടയ്ക്കുന്നതും തുറക്കുന്നതും കാണാം. അവസാനം പ്രശ്നം പരിഹരിക്കാൻ ഫ്ലൈറ്റ് അറ്റൻഡർ എത്തുന്നുണ്ട്.

"

ഇത്രയും മുതിർന്നിട്ടും ഈ നിസ്സാരകാര്യത്തിന് അടിപിടി കൂടുന്നതിൽ വീഡിയോയ്ക്ക് താഴെ പലരും വിമർശിക്കുന്നുണ്ട്. രണ്ടായിരത്തിലധികം കമന്റുകളും വീഡിയോയ്ക്ക് താഴെ വന്നിട്ടുണ്ട്.നാല് ലക്ഷത്തിലധികം ആളുകളാണ്  ഈ വീഡിയോ കണ്ടിട്ടുള്ളത്.    മിക്കവരും വിമർശിക്കുന്നത് ഇവർ ഇരുവരുടെയും പക്വതയില്ലായ്മയെയാണ്. മുന്നിലെ സീറ്റിലെ വിൻഡോ അടയ്ക്കാൻ ശ്രമിക്കുന്നയാൾ സ്വന്തം സീറ്റിലെ വിൻഡോ തുറന്നിട്ടിരിക്കുകയാണ് എന്നാണ് മറ്റൊരു വസ്തുത.