ജയ്പൂര്‍: പെണ്‍കടുവയുടെ സ്നേഹം പിടിച്ചു പറ്റാനായി ആണ്‍ കടുവകള്‍ മുഖാമുഖം നിന്നാല്‍ എങ്ങനെയിരിക്കും. അതും രണ്ട് പേരും കാടിനെ ഇളക്കിമറിക്കുന്ന സഹോദരങ്ങള്‍. രാജസ്ഥാനിലെ പ്രശസ്തമായ രത്തംഭോര്‍ കടുവാ ദേശീയ പാര്‍ക്കില്‍ കഴിഞ്ഞ ദിവസം അതാണ് ഉണ്ടായത്. ആണ്‍ കടുവകളുടെ യുദ്ധം ഫോറസ്റ്റ് ഓഫിസര്‍ ക്യാമറയില്‍ പകര്‍ത്തി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതപ്പോള്‍ ആയിരങ്ങളാണ് വീഡിയോ കണ്ടത്.  

ശര്‍മിളി എന്ന പെണ്‍കടുവയുടെ മക്കളായ സിംഗ്‍സ്‍ത്, റോക്കി എന്നീ കടുവകളാണ് ജെയ്സിംഗ്പുര ഏരിയയില്‍ അടിപിടി കൂടിയത്. കടുവകളിലൊന്ന് നൂര്‍ എന്ന പെണ്‍കടുവയോടൊപ്പം നില്‍ക്കുകയായിരുന്നു. ആ സമയത്താണ് മറ്റൊരു കടുവ എത്തുന്നത്. പെണ്‍കടുവയോടൊപ്പം സഹോദരന്‍ നില്‍ക്കുന്നത് കണ്ട് ഇഷ്ടപ്പെട്ടില്ല. തുടര്‍ന്ന് അടിയോടടി. അടി തുടങ്ങിയപാടേ പെണ്‍കടുവയായ നൂര്‍ ഓടി മറയുന്നതും വീഡിയോയില്‍ കാണാം. സിംഗ്‍സ്‍താണ് യുദ്ധത്തില്‍ ജയിക്കുന്നത്.
അടിപിടി മാരകമായിരുന്നെങ്കിലും ഇരു കടുവകള്‍ക്കും ഗുരുതര പരിക്കില്ലെന്ന് ഫോറസ്റ്റ് ഓഫീസര്‍ പ്രവീണ്‍ കസ്വാന്‍ പറഞ്ഞു. 

"