ലയാള സിനിമയിലെ യുവ താരങ്ങളില്‍ ശ്രദ്ധേയരാണ്, സണ്ണി വെയ്നും ഉണ്ണിമുകുന്ദനും. ചെറിയ റോളുകളിലൂടെ മലയാള സിനിമാ ലോകത്തിലെത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന താരങ്ങളാണ് ഇരുവരും.ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സെക്കന്റ് ഷോ എന്ന ചിത്രത്തിൽ കുരുടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടായിരുന്നു സണ്ണി വെയ്ന്‍ സിനിമയിലെത്തിയതെങ്കില്‍ നന്ദനത്തിന്‍റെ തമിഴ് റീമേക്കിലൂടെയായിരുന്നു ഉണ്ണിമുകുന്ദന്‍റെ സിനിമാ പ്രവേശനം. മലയാളത്തിലായാലും അന്യഭാഷകളിലായാലും ഇരുവര്‍ക്കും ഏറെ ആരാധികമാരുണ്ട്. 

കഴിഞ്ഞ ദിവസമാണ് സണ്ണി വെയ്ന്‍ വിവാഹിതനായത്. സിനിമാ താരങ്ങളുടെ വിവാഹങ്ങളെല്ലാം കൊട്ടിഘോഷിച്ച് ആഘോഷ പൂര്‍വ്വമാണ്  ഉണ്ടാകാറുള്ളതെങ്കിലും,ഏറെ ലളിതമായിരുന്നു സണ്ണിയുടെ വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു വിവാഹചടങ്ങിൽ പങ്കെടുത്തത്. സിനിമാ പ്രവര്‍ത്തകര്‍ പോലും വിവാഹത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല. 

സണ്ണി വെയ്ന്‍ വിവാഹിതനായെന്നറിഞ്ഞ് ഇതില്‍ മനം നൊന്ത് ഒരു ആരാധികയിട്ട പോസ്റ്റിന്  ഉണ്ണി മുകുന്ദന്‍ നല്‍കിയ കിടിലന്‍ മറുപടിയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. 'സണ്ണി ചെയ്തതു  പോലെ രഹസ്യമായെങ്ങാനും വിവാഹം കഴിച്ചാല്‍ അഞ്ച് തലമുറയെവരെ പ്രാകിക്കൊല്ലുമെന്നായിരുന്നു ആരാധികയുടെ പോസ്റ്റ്. 

 

പോസ്റ്റിനുള്ള ഉണ്ണിയുടെ മറുപടിയാണ് കിടിലന്‍. 

ഒരു ഫോർവേഡഡ് മെസ്സേജ് കിട്ടി. എന്തായാലും കണ്ടപ്പോ ഒരു മറുപടി കൊടുക്കാൻ മികച്ച ഒരിത്. ‘ലൈൻ’ എന്ന് പറഞ്ഞത് ഞാൻ ഇഷ്ടപെടുന്ന ഒരു പെൺകുട്ടിയെക്കുറിച്ചാണെങ്കിൽ അങ്ങനെ ഒരാൾ ഇല്ല അഞ്ജന, പിന്നെ ബാല്യകാല സുഹൃത്തുക്കൾ ഒക്കെ പണ്ടേ കെട്ടി പോയി.. പെട്ടന്നൊന്നും പ്ലാൻ ഇല്ല. എന്തൊക്കെ ആയാലും അഞ്ച് തലമുറയെ പ്രാകി കളയരുത്😄 അതൊക്കെ കൊഞ്ചം ഓവർ അല്ലെ? എന്നായിരുന്നു ഉണ്ണിയുടെ മറുപടി. ഏതായാലും ആരാധികയുടെ പോസ്റ്റും  ഉണ്ണുമുന്ദന്‍റെ മറുപടിയും  സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്.