തമാശ ആണെങ്കിലും ഇതിനുപിന്നില്‍ അപകടം നിറഞ്ഞിരിപ്പുണ്ട്. ഈ ചലഞ്ച് ചെയ്ത ഒരു കുട്ടിക്ക് പിന്നീട് അനങ്ങാന്‍ പോലും വയ്യാതെ വീടിന്‍റെ ഉള്ളില്‍ മണിക്കൂറോളം കിടക്കേണ്ടി വന്നു.

ന്യൂയോര്‍ക്ക്: ഓടുന്ന വാഹനത്തില്‍ നിന്നും ചാടി ഇറങ്ങി ഡാന്‍സ് കളിക്കുന്ന കികി ചലഞ്ച് ഓണ്‍ലൈനില്‍ ഇടക്കാലത്ത് വൈറലായിരുന്നു. എന്നാല്‍ ഇതിന്‍റെ അപകടം തിരിച്ചറിഞ്ഞതോടെ ഇതിന്‍റെ ആവേശം കെട്ടടങ്ങി. പക്ഷെ കാര്യം അവിടെ നിന്നില്ല, ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലും, ട്വിറ്ററിലും വൈറലാകുകയാണ് വാക്വം ചലഞ്ച്. അതീവ അപകടകരം എന്ന് പറയാവുന്ന ഈ ചലഞ്ചിന്‍റെ രീതി ഇങ്ങനെ, ആളുകള്‍ വലിയൊരു ഗാര്‍ബേജ് ബാഗിനുള്ളില്‍ കയറും. അതിനുശേഷം ബാഗിനുള്ളില്‍ ഉള്ള വായു ഒരു വാക്വം ക്ലീനര്‍ ഉപയോഗിച്ച് വലിച്ചെടുക്കും. അപ്പോള്‍ ബാഗിനകത്തെ വായു മുഴുവന്‍ പുറത്തേക്ക് പോയി ബാഗ് ആളുകളുടെ ദേഹത്ത് ഒട്ടിപിടിക്കും. ഇതോടെ അയാള്‍ക്ക് അനങ്ങാന്‍ വയ്യാതെ വരും. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…

തമാശ ആണെങ്കിലും ഇതിനുപിന്നില്‍ അപകടം നിറഞ്ഞിരിപ്പുണ്ട്. ഈ ചലഞ്ച് ചെയ്ത ഒരു കുട്ടിക്ക് പിന്നീട് അനങ്ങാന്‍ പോലും വയ്യാതെ വീടിന്‍റെ ഉള്ളില്‍ മണിക്കൂറോളം കിടക്കേണ്ടി വന്നു. മാതാപിതാക്കള്‍ വന്നതിന് ശേഷമാണ് കുട്ടിയെ അതില്‍നിന്നും പുറത്തെടുത്തത്. ചില ആളുകള്‍ മുഖം വരെ മൂടിയും ഈ ചലഞ്ച് ചെയ്തുവരുന്നു. 

ഒറ്റക്കുള്ളപ്പോള്‍ ഈ അപകടം നിറഞ്ഞ ചലഞ്ച് ചെയ്താല്‍ ചിലപ്പോള്‍ മരണം വരെ സംഭവിക്കാം. അനങ്ങാന്‍ കഴിയാതെ കിടക്കേണ്ടി വന്നാല്‍ അടിയന്തിര ഘട്ടങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയാതെ കിടക്കേണ്ടി വന്നേക്കാം.