'മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തേക്കാൾ ഭയാനകമായിരുന്നു'. ഒപ്പം സ്വയം അഭിനന്ദിച്ചു കൊണ്ടുള്ള വരിയും – ചരിത്ര വിജയം കരസ്ഥമാക്കിയ പളളിക്കുന്നിലെ പൊന്നോമനകാളായ ഞങ്ങൾക്ക് ഞങ്ങളുടെ അഭിനന്ദനങ്ങൾ എന്ന വരിയും.

എസ്എസ്എല്‍സി ഫലം വന്നതിന് പിന്നാലെ നിരവധി തരത്തിലുള്ള പോസ്റ്ററുകളാണ് സോഷ്യല്‍ മീഡിയ മുഴുവന്‍‌. അതില്‍ ഏറ്റവും പുതിയതാണ് ഇടുക്കി ജില്ലയിലെ പീരുമേട് പള്ളിക്കുന്ന് സ്കൂളിലെ മൂന്ന് വിദ്യാർഥികൾ ഒരുക്കിയ ഫ്ലെക്സ്. വിദ്യാർഥികളുടെ മാർക്ക് സ്വകാര്യമായിരിക്കണോ അതോ നാലാൾ അറിയും വിധം പ്രദർശിപ്പിക്കണോ എന്ന വിഷയത്തിൽ സമൂഹമാധ്യമങ്ങളിൽ ചർച്ച കൊഴുക്കുമ്പോഴാണ് എസ്എസ്എൽസി പരീക്ഷയ്ക്ക് എല്ലാ വിഷയത്തിനും ഡി പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ ചിത്രം അടക്കം ഫ്ലെക്സ് വച്ചത്.

Add Asianetnews as a Preferred SourcegooglePreferred

 'മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തേക്കാൾ ഭയാനകമായിരുന്നു'. ഒപ്പം സ്വയം അഭിനന്ദിച്ചു കൊണ്ടുള്ള വരിയും – ചരിത്ര വിജയം കരസ്ഥമാക്കിയ പളളിക്കുന്നിലെ പൊന്നോമനകാളായ ഞങ്ങൾക്ക് ഞങ്ങളുടെ അഭിനന്ദനങ്ങൾ എന്ന വരിയും.

എന്തായാലും സോഷ്യല്‍ മീഡിയയില്‍ ഈ ഫ്ലെക്സ് തരംഗമായി തീര്‍ന്നു. ഇവരാണ് ഭാവിയെ വാഗ്ദാനങ്ങള്‍ എന്ന പേരില്‍ ഒക്കെയാണ് ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകളില്‍ കമന്‍റ് വരുന്നത്.