Asianet News MalayalamAsianet News Malayalam

'ചെവികളാട്ടി കുണുങ്ങിക്കുണുങ്ങി ഓട്ടം'; പക്ഷിക്കൂട്ടങ്ങള്‍ക്കൊപ്പം കളിച്ച് രസിച്ച് കുട്ടിയാന; വീഡിയോ വൈറല്‍

മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ നിരവധിപ്പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. 'ക്യൂട്ട്‌നെസ് ഓവര്‍ലോഡഡ്' എന്നാണ് കൂടുതല്‍ ആളുകളും വീഡിയോയ്ക്ക് നല്‍കുന്ന കമൻഡ്.

video of baby elephant playing with birds viral
Author
Delhi, First Published May 12, 2020, 9:25 PM IST

മൂഹമാധ്യമങ്ങൾ വൈറലായതോടെ കൗതുകകരവും രസകരവുമായ നിരവധി വീഡിയോകളാണ് ഓരോ ദിവസവും പ്രത്യക്ഷപ്പെടുന്നത്. മനുഷ്യർ മാത്രമല്ല പക്ഷി മൃ​ഗാദികളും ഇത്തരത്തിൽ ശ്രദ്ധപിടിച്ചു പറ്റാറുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

ഒരു കുട്ടിയാനയാണ് വീഡിയോയിലെ താരം. പക്ഷിക്കൂട്ടങ്ങള്‍ക്കൊപ്പം ഉല്ലസിച്ച് കളിക്കുകയാണ് ഈ ആനക്കുട്ടി. പക്ഷികളെ ഓടിക്കാന്‍ നോക്കുന്നതും അവയ്ക്ക് പിന്നാലെ കുട്ടിയാന ഓടുന്നതുമൊക്കെ വീഡിയോയില്‍ കാണാം. ഫോറസ്റ്റ് ഓഫീസറായ സുശാന്ത നന്ദയാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ നിരവധിപ്പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. 'ക്യൂട്ട്‌നെസ് ഓവര്‍ലോഡഡ്' എന്നാണ് കൂടുതല്‍ ആളുകളും വീഡിയോയ്ക്ക് നല്‍കുന്ന കമൻഡ്.

Follow Us:
Download App:
  • android
  • ios