'വേട്ടയുടെ നേര്‍ചിത്രം. വേട്ടക്കാര്‍ കൊന്ന അമ്മ കാണ്ടാമൃഗത്തെ ഉണര്‍ത്താന്‍ ശ്രമിക്കുകയാണ് കുഞ്ഞുകാണ്ടാമൃഗം. ഹൃദയഭേദകവും കണ്ണുതുറപ്പിക്കുന്നതും'

ദക്ഷിണാഫ്രിക്ക: ജീവന്‍ പോയതറിയാതെ അമ്മയെ തൊട്ടുരുമ്മി കുഞ്ഞ് കാണ്ടാമൃഗം നടന്നു. പാലൂട്ടാനും സംരക്ഷിക്കാനും ഇനി അമ്മയില്ലെന്ന് കുട്ടി റൈനോയ്ക്ക് അറിയില്ലല്ലോ?. പല തവണ അവന്‍ അമ്മയെ ഉണര്‍ത്താന്‍ ശ്രമിച്ചു. ഓരോ ശ്രമവും പരാജയപ്പെടുമ്പോഴും വീണ്ടും അമ്മയ്ക്ക് ചുറ്റും നടന്നു, അമ്മ ഇനി ഉണരില്ലെന്നറിയാതെ. കുഞ്ഞ് കാണ്ടാമൃഗത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയുടെ കണ്ണുനനയിക്കുകയാണ്. 

ഇന്ത്യന്‍ വനം വകുപ്പ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്വാനാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. 'വേട്ടയുടെ നേര്‍ചിത്രം. വേട്ടക്കാര്‍ കൊന്ന അമ്മ കാണ്ടാമൃഗത്തെ ഉണര്‍ത്താന്‍ ശ്രമിക്കുകയാണ് കുഞ്ഞുകാണ്ടാമൃഗം. ഹൃദയഭേദകവും കണ്ണുതുറപ്പിക്കുന്നതും' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്. 

37000-ത്തിലധികം ആളുകളാണ് ഒരു ദിവസത്തിനിടെ ഈ വീഡിയോ കണ്ടത്. ഇതോടെ കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടന്ന കാണ്ടാമൃഗ വേട്ട വീണ്ടും ചര്‍ച്ചയായി. നൂറുകണക്കിന് കാണ്ടാമൃഗങ്ങളാണ് അന്നത്തെ കാണ്ടാമൃഗ വേട്ടയില്‍ ചത്തത്. കൊമ്പിന് വേണ്ടിയാണ് കാണ്ടാമൃഗങ്ങളെ ഇത്തരത്തില്‍ വന്‍തോതില്‍ കൊന്നൊടുക്കിയത്.

Scroll to load tweet…