കുട്ടികൾ എപ്പോഴും സന്തോഷത്തോടെ ഇരിക്കാനാണ് ഭൂരിഭാ​ഗം പേരും ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ അവർ ആവശ്യപ്പെടുന്ന കാര്യങ്ങൾ സാധിച്ചുകൊടുക്കാനും നമ്മൾ ശ്രമിക്കാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരമായിരിക്കുന്നത്.

ബസിൽ യാത്ര ചെയ്യുകയായിരുന്ന ബാലന്റെ ആ​ഗ്രഹം സാധിച്ചുകൊടുക്കുന്ന കണ്ടക്ടറുടെ വീഡിയോ ആണിത്. തനിക്കുള്ള ടിക്കറ്റ് സ്വന്തമായി ടിക്കറ്റ് മെഷീനിൽ നിന്ന് അടിച്ചെടുക്കണമെന്ന കുട്ടിയുടെ ആ​ഗ്രഹമാണ് കണ്ടക്ടർ സാധിച്ചുകൊടുക്കുന്നത്. കണ്ടക്ടർ കുട്ടിയുടെ അടുത്ത് ചാരി നിന്ന് സ്നേഹത്തോടെ അവന്റെ കൈകൾ പിടിച്ച് ടിക്കറ്റ് മെഷീനിൽ സംഖ്യകൾ അടിക്കുന്നതും ടിക്കറ്റ് എടുക്കുന്നതും വീഡിയോയിൽ കാണാം. തന്റെ ആ​ഗ്രഹം നിറവേറിയപ്പോൾ മനസ് നിറഞ്ഞ സന്തോഷമായിരുന്നു ഈ കൊച്ചുമിടുക്കന്.

'ഈ കുട്ടിയുടെ ചെറിയ ആഗ്രഹം സാധിച്ചു കൊടുത്ത് അവന്റെ വലിയ സന്തോഷത്തിൽ പങ്കാളി ആയ ബസ് കണ്ടക്ടർക്ക് അഭിനന്ദനങ്ങൾ' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ നിരവധി പേരാണ് കണ്ടക്ടറെ അഭിനന്ദിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുന്നത്.

'ഒരുപാട് സന്തോഷം ഇങ്ങനെ ഒക്കെ കാണുമ്പോൾ നമ്മുടെ സമൂഹത്തിൽ മനുഷ്യത്വം നഷ്ടപെട്ടിട്ടില്ലാത്ത ഒരു തലമുറ ഉണ്ടെല്ലോ, ആ കണ്ടക്‌ടറുടെ നല്ല മനസ്സിന് അഭിനന്ദനങ്ങൾ',  'ഇതൊക്കെ കാണുമ്പോൾ എന്തൊരു സന്തോഷം. Big Salute' എന്നിങ്ങനെയാണ് വീഡിയോക്ക് താഴേ വന്നിരിക്കുന്ന കമന്റുകൾ.

വീഡിയോ കാണാം....

"