ഭോപ്പാല്‍: ജില്ലാ ആശുപത്രിയില്‍ പരിശോധനയ്ക്കെത്തിയ സബ് കളക്ടറും ആശുപത്രിയിലെ ഡോക്ടറും തമ്മില്‍ കസേരയെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. രാജസ്ഥാനിലെ ഹനുമാന്‍ഗാര്‍ഗിലാണ് സംഭവം. 

ജില്ലാ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ മിന്നല്‍ പരിശോധനയ്ക്കെത്തിയതായിരുന്നു പിലിബംഗ സബ് കളക്ടര്‍ പ്രിയങ്ക തലനിയ. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ നരേന്ദ്ര ബിഷ്ണോയിയോട് ഇവര്‍ കസേരയില്‍ നിന്ന് മാറി ഇരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ രോഗികളെ പരിശോധിക്കുകയാണെന്നും കസേരയില്‍ നിന്ന് മാറി ഇരിക്കാന്‍ കഴിയില്ലെന്നും ഡോക്ടര്‍ പ്രതികരിച്ചു. വേറെ ഏതെങ്കിലും കസേരയിലിരിക്കാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടെങ്കിലും സബ് കളക്ടര്‍ ഇതിന് തയ്യാറായില്ല. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയായിരുന്നു. ഡോക്ടറുടെയും സബ് കളക്ടറുടെയും വാക്പോരിന്‍റെ വീഡിയോ മനീഷ് കുമാര്‍ എന്ന ഡോക്ടറാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. നിമഷങ്ങള്‍ക്കകം ഈ വീഡിയോ വൈറലാകുകയായിരുന്നു. 

Read More: എന്താണ് പൗരത്വ നിയമ ഭേദഗതി, മോഹനന്‍ നായര്‍ക്ക് ബിഗ് സല്യൂട്ട്; വൈറലായി വി ഡി സതീശന്‍റെ പ്രസംഗം