മഴയിൽനിന്നും യുവാവിനെ സംരക്ഷിക്കുന്ന ഒരു ഓട്ടോണമസ് കുടയുടെ വീഡിയോയാണ് അദ്ദേഹം പങ്കുവച്ചത്. റിമോർട്ടിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഓട്ടോണമസ് കുട പിടിക്കേണ്ട ആവശ്യമില്ല. അതുകൊണ്ട് തന്നെ അതിന് കുടക്കാലുമില്ല
ദില്ലി: രസകരമായ വീഡിയോകൾ സ്ഥിരമായി ട്വിറ്ററിൽ പങ്കുവയ്ക്കുന്ന ബിസിനസ് സാമ്രാട്ടാണ് ആനന്ദ് മഹീന്ദ്ര. കഴിഞ്ഞ ദിവസം ലണ്ടൻ തെരുവോരത്ത് ലോക്സഭ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി നേടിയ ചരിത്രവിജയം ആഘോഷിക്കുന്ന ഇന്ത്യക്കാരുടെ വീഡിയോ ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ മറ്റൊരു രസകരമായ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് ആനന്ദ് മഹീന്ദ്ര.
മഴയിൽനിന്നും യുവാവിനെ സംരക്ഷിക്കുന്ന ഒരു ഓട്ടോണമസ് കുടയുടെ വീഡിയോയാണ് അദ്ദേഹം പങ്കുവച്ചത്. റിമോർട്ടിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഓട്ടോണമസ് കുട പിടിക്കേണ്ട ആവശ്യമില്ല. അതുകൊണ്ട് തന്നെ അതിന് കുടക്കാലുമില്ല. യുവാവ് പോകുന്നിടത്തെല്ലാം അദ്ദേഹത്തിന്റെ തലയുടെ മുകളിലായ ഈ ഓട്ടോണമസ് കുടയും കാണും.
ഓട്ടോണമസ് കാറ് പുറത്തിറക്കാനുള്ള പരിശ്രമത്തിലാണ്. എന്നാൽ മഴക്കാലമായപ്പോൾ, ഓട്ടോണോമസ് കുട കണ്ടതിൽ താൻ വളരെയധികം സന്തോഷവാനാണ്, എന്ന അടിക്കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര വീഡിയോ പങ്കുവച്ചത്. എന്നാൽ വീഡിയോയിൽ ഉള്ള യുവാവിനെക്കുറിച്ചാണ് സോഷ്യൽമീഡിയ ഇപ്പോൾ ചർച്ച ചെയ്യുന്നത്. പ്രശസ്ത മാജിഷ്യനായ മൗല്ലയാണ് മഴ തകർത്ത് പെയ്യുന്ന ഫ്രാൻസിന്റെ തെരുവോരങ്ങളിൽ ഓട്ടോണമസ് കുടയും ചൂടി ആളുകളെ അമ്പരപ്പിച്ചത്. ട്വിറ്ററിൽ താരമായി ഊ പറക്കും കുടയുടെ വീഡിയോ ഇതുവരെ 56000-ലധികം ആളുകളാണ് കണ്ടത്.
