മുംബൈ: കാടിറങ്ങിയെത്തിയ കടുവയുടെ മുമ്പിലകപ്പെട്ടു. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങള്‍... ഒടുവില്‍ കടുവയുടെ വായില്‍ നിന്നും അത്ഭുതകരമായ രക്ഷപ്പെടല്‍. ഒരു സാഹസിക സിനിമയിലെ ഉദ്വേഗജനകമായ രംഗം പോലെ തോന്നുമെങ്കിലും ഇത് യാഥാര്‍ത്ഥ്യമാണ്. മഹാരാഷ്ട്രയിലെ ഭണ്ടാരാ ജില്ലയിലാണ് സംഭവം. 

ബിനാകി ഗ്രാമത്തില്‍ ശനിയാഴ്ച ഉച്ചയോടെയാണ് കടുവയിറങ്ങിയത്. പുംസാര്‍-ബപേര ദേശീയപാതയില്‍ കടുവയെ കണ്ടെന്ന് വനംവകുപ്പ് അധികൃതര്‍ക്ക് ഫോണ്‍ സന്ദേശം ലഭിച്ചു. ദേശീയപാതയില്‍ കടുവയെ കണ്ടതോടെ ആളുകള്‍ ചുറ്റും തടിച്ചുകൂടി. കൂട്ടം കൂടി നിന്ന് കടുവയെ പ്രകോപിപ്പിക്കരുതെന്ന അധികൃതരുടെ നിര്‍ദ്ദേശം വകവെക്കാതെ നൂറുകണക്കിനാളുകള്‍ കടുവയ്ക്ക് പിന്നാലെ ഓടി. ഇതില്‍ മൂന്നുപേരെ കടുവ ആക്രമിക്കുകയായിരുന്നു. ഒരാള്‍ കടുവയുടെ പിടിയലകപ്പെട്ടു. എന്നാല്‍ ഗ്രാമവാസികള്‍ കൂട്ടത്തോടെ ശബ്ദമുണ്ടാക്കി ഓടിയെത്തിയതോടെ കടുവ ഇയാളെ ഉപേക്ഷിച്ച് പോകുകയായിരുന്നു. ട്വിറ്ററില്‍ പങ്കുവെച്ച ഈ വീഡിയോ വൈറലാകുകയാണ്. 

Read More: ബാരിക്കേഡില്‍ തട്ടി സ്‍കോര്‍പിയോ പറന്നു, വീണത് ബൈക്ക് യാത്രികരുടെ മുകളില്‍!