ഏകദേശം ഒരു ലക്ഷം ഡോളറാണ് നഷ്ടമായത്.
അറ്റ്‍ലാന്‍റ: അറ്റ്‍ലാന്‍റയിലെ തിരക്കേറിയ ഹൈവേയില്‍ മീറ്ററുകളോളം നിരന്ന് കറന്‍സികള്‍, വാഹനം നിര്‍ത്തി 'നോട്ടുവാരി' യാത്രക്കാരും. റോഡില്‍ നിന്നും നോട്ടുകള്‍ പെറുക്കിയെടുക്കുന്ന യാത്രക്കാരുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ട്വിറ്ററിലാണ് വീഡിയോ പങ്കുവെച്ചത്.
അറ്റ്‍ലാന്‍റയിലെ ഇന്‍റര്‍സ്റ്റേറ്റ് ഹൈവേ 285 ല്‍ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കറന്‍സി കൊണ്ടുപോയ ട്രക്കിന്‍റെ ഒരു വശത്തെ വാതില്‍ അപ്രതീക്ഷിതമായി തുറന്നതോടെ നോട്ടുകള്‍ നിരത്തിലേക്ക് വീഴുകയായിരുന്നു. ഏകദേശം ഒരു ലക്ഷം ഡോളറാണ് നഷ്ടമായത്. സംഭവസ്ഥലത്തെത്തിയ പൊലീസ് യാത്രക്കാരില്‍ നിന്നും പണം തിരികെ വാങ്ങി. റോഡില്‍ നഷ്ടമായ പണം എടുക്കുന്നത് കുറ്റകരമാണെന്ന് മനസ്സിലാക്കിയ ചിലര്‍ പണം പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.
