മരങ്ങള്‍ നിങ്ങിനിറഞ്ഞ കുന്നിന്‍ ചെരുവില്‍ കറുപ്പ് നിറമുള്ളൊരു ജീവി ശാന്തമായി വിശ്രമിക്കുകയാണ്. ഒറ്റനോട്ടത്തില്‍ കരിമ്പുലിയെന്ന് തോന്നുമെങ്കിലും വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന  നീര്‍നായ വിഭാഗത്തിലെ ജീവിയാണ് ഇത്. നീലഗിരി കുന്നിന്‍ താഴ്വരയില്‍ മാത്രം കണ്ടുവരുന്ന ഏക ജീവിയാണിത്. 

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് ഓഫീസര്‍ സുധ രാമന്‍ ആണ് വീഡിയോ പങ്കുവച്ചത്. ചെറിയ പക്ഷികളെയും ചെറിയ മൃഗങ്ങളെയുമാണ് നീര്‍നായ ആഹാരമാകുന്നത്. ആദ്യമായാണ് ഇങ്ങനെ ഒരു ജീവിയെക്കുറിച്ച് കേള്‍ക്കുന്നതും കാണുന്നതുമെന്നാണ് വീഡിയോക്ക് കമന്റായി നല്‍കിയിരിക്കുന്നത്.