മൂഹ മാധ്യമങ്ങൾ വ്യാപകമായതോടെ ഹൃദയ സ്പർശിയായ നിരവധി വീഡികൾ ദിവസേന പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരം ചില വീഡികൾ ആളുകൾക്ക് പ്രചോദനമാകാറുമുണ്ട്. മനുഷ്യർക്ക് പുറമേ പക്ഷിമൃ​ഗാദികളുടെ വീഡിയോയും സൈബർ ലോകത്തെ കണ്ണീരിലാഴ്ത്തിയിട്ടുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. 

രണ്ട് കാലുകൾ മാത്രമുള്ള നായ റോഡ് മുറിച്ചുകടക്കുന്ന വീഡിയോ ആണിത്. ഫുഡ് പാത്തിൽ നിന്ന് റോഡിലേക്ക് ചാടുന്ന നായയെയും പിന്നീട് ഇരു കാലുകളുടെയും സഹായത്തോടെ റോഡ് മുറിച്ച് കടക്കുന്ന നായയേയും വീഡിയോയിൽ കാണാൻ സാധിക്കും. നായ വിജയകരമായി റോഡ് മുറിച്ചുകടക്കുന്നത് ചുറ്റും നിന്നവരിൽ അമ്പരപ്പുളവാക്കുകയും ചെയ്യുന്നുണ്ട്.

പതിമൂന്ന് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ഇന്ത്യൻ ഫോറസ്റ്റ് ഓഫീസർ സൂസന്ത നന്ദയാണ് ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്.