മൂഹമാധ്യമങ്ങൾ താരം​ഗമായതോടെ രസകരവും കൗതുകം നിറഞ്ഞതുമായ നിരവധി വീഡിയോകളാണ് ഓരോ ദിവസവും പ്രത്യക്ഷപ്പെടാറുള്ളത്. മനുഷ്യർ മാത്രമല്ല പക്ഷിമൃ​ഗാദികളുമൊക്കെ ഇത്തരത്തിൽ കൗതുകങ്ങൾ സൃഷ്ടിച്ച് സൈബർ ലോകത്ത് താരമായിട്ടുണ്ട്. അത്തരത്തിൽ അപൂർവ്വമായ സൗഹൃദത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

ഒരു ചിമ്പാൻസിയും ആമയുമാണ് വീഡിയോയിലെ താരങ്ങൾ. ചിമ്പാൻസി ആപ്പിൾ കഴിക്കുന്നത് വീഡിയോയിൽ കാണാം. പിന്നാലെ തൊട്ടടുത്തുണ്ടായിരുന്ന ആമയ്ക്ക് ആപ്പിൾ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. തന്റെ കയ്യിൽ വച്ചുതന്നെയാണ് ആമയ്ക്ക് ചിമ്പാൻസി ആപ്പിൽ കഴിക്കാൻ കൊടുക്കുന്നത്. 

ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സൂസന്ത നന്ദയാണ് ഈ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. 'പങ്കിടുന്നതിലൂടെ മാത്രമേ സ്നേഹം വളരുകയുള്ളൂ' എന്ന കുറിപ്പോടെയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.  ചിമ്പാൻസിയും ആമയും തമ്മിലുള്ള സൗഹൃദത്തിന്റെ വീഡിയോ ഇതിനോടകം നിരവധി പേർ കണ്ടുകഴിഞ്ഞു.