Asianet News MalayalamAsianet News Malayalam

'ബൂട്ടിട്ട കാലുകള്‍ക്ക് ഡാന്‍സും വഴങ്ങും'; ആടിത്തിമിര്‍ത്ത് വനിതാ പൊലീസുകാര്‍, വീഡിയോ

'സുനോ സഹേലി' എന്ന പരിപാടിയിലാണ് സപ്ന  ചൗധരിയുടെ പ്രശസ്തമായ 'തേരി ആഖ്യാ കാ യോ കാജല്‍' എന്ന ഗാനത്തിന് വനിതാ പൊലീസുകാര്‍ ചുവടുവച്ചത്. 

Viral dance of Delhi women police
Author
New Delhi, First Published Apr 3, 2019, 1:10 PM IST


ദില്ലി: പൊലീസുകാര്‍ക്ക് സല്യൂട്ട് വേണോ? കൈയ്യടി വേണോ? ദില്ലിയിലെ വനിതാ പൊലീസുകാരുടെ ഡാന്‍സ് കണ്ടാല്‍ ആരായാലും കൈയ്യടിച്ച് പോകും. ശനിയാഴ്ച നടന്ന 'സുനോ സഹേലി' എന്ന പരിപാടിയിലാണ് തകര്‍പ്പന്‍ ഡാന്‍സുമായി ഐപിഎസ് ഓഫീസറടക്കമുള്ള വനിതാ പൊലീസുകാര്‍ കൈയ്യടി സ്വന്തമാക്കിയത്. 

ഓള്‍ വുമണ്‍ സമ്പര്‍ക്ക് സഭയുടെ സഹകരണത്തോടെ ദില്ലി സൗത്ത് - വെസ്റ്റ് പൊലീസ് സംഘടിപ്പിച്ച 'സുനോ സഹേലി' എന്ന പരിപാടിയിലാണ് സപ്ന  ചൗധരിയുടെ പ്രശസ്തമായ 'തേരി ആഖ്യാ കാ യോ കാജല്‍' എന്ന ഗാനത്തിന് വനിതാ പൊലീസുകാര്‍ ചുവടുവച്ചത്. 

കിടിലന്‍ ഡാന്‍സുമായി പൊലീസുകാര്‍ അരങ്ങ് തകര്‍ത്തപ്പോള്‍ ഐപിഎസ് ഓഫീസറും കൂടെ ചേര്‍ന്നു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇപ്പോള്‍ തരംഗമാകുകയാണ്. 

Follow Us:
Download App:
  • android
  • ios