മുംബൈ: കൗതുകകരമായ വീഡിയോകളും ദൃശ്യങ്ങളും വൈറലാക്കുന്നതില്‍ സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. സംഗീതപരിപാടിക്കിടെ വേദിയില്‍ ചുവടുവെക്കുന്ന ഒരു സംഘം പുരോഹിതരുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുന്നത്. 

പ്രശസ്ത സംഗീത ബാന്‍ഡായ തൈക്കുടം ബ്രിഡ്ജിന്‍റെ മുംബൈയില്‍ ന‍ടന്ന പരിപാടിക്കിടെയാണ് അച്ഛന്‍മാര്‍ വേദിയില്‍ കയറി പാട്ടിനൊപ്പം നൃത്തം ചെയ്തത്. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോ നിമിഷങ്ങള്‍ക്കകം വൈറലാകുകയായിരുന്നു. നിരവധി ആളുകളാണ് പുരോഹിതരെ പ്രശംസിച്ച് രംഗത്തെത്തിയത്. 

"