ഇതുവരെ 9,000 ത്തോളം ആളുകളാണ് ഫേസ്ബുക്കില്‍ പങ്കുവെച്ച വയോധിക ദമ്പതികളുടെ ചിത്രത്തോട് പ്രതികരിച്ചത്.

കൊല്‍ക്കത്ത: കൈകോര്‍ത്തു പിടിച്ചും ചേര്‍ച്ചുനിര്‍ത്തി സെല്‍ഫിയെടുത്തും വയോധിക ദമ്പതികള്‍. സ്നേഹവും കരുതലും പറയാനല്ല, പ്രകടിപ്പിക്കാനുള്ളതാണ് എന്ന് തെളിയിക്കുന്ന ഈ ചിത്രമാണ് ഇപ്പോള്‍ ഇന്‍റര്‍നെറ്റ് ഉപയോക്താക്കളുടെ മനസ്സ് നിറക്കുന്നത്. 

ബംഗാളില്‍ ദുര്‍ഗാപൂജക്കിടെ പകര്‍ത്തിയ വയോധിക ദമ്പതികളുടെ ചിത്രം അഞ്ജാന്‍ ബാനര്‍ജി എന്നയാളാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ആള്‍ക്കൂട്ടത്തിനിടയിലൂടെ നടക്കുന്ന ഇവരുടെ പരസ്പരമുള്ള കരുതലും സ്നേഹവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. ഇതുവരെ 9,000 ത്തോളം ആളുകളാണ് ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രത്തോട് പ്രതികരിച്ചത്. 6,000 ത്തോളം പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്തു. നിസ്സാരകാര്യങ്ങള്‍ക്ക് പോലും വിവാഹമോചനം തേടുന്ന ഇന്നത്തെ കാലഘട്ടത്തില്‍ പ്രായത്തെ വെല്ലുന്നന പ്രണയവും കരുതലും മാതൃകയാണെന്നാണ് സാമൂഹിക മാധ്യമങ്ങള്‍ പറയുന്നത്.