തിരുവനന്തപുരം: മഞ്ജുവാര്യർ എന്ന അഭിനേത്രി മലയാളസിനിമയിൽ അവതരിപ്പിച്ച കഥാപാത്രങ്ങൾക്ക് പത്തരമാറ്റാണ് തിളക്കം. ഈ അനു​ഗൃഹീത കലാകാരിയുടെ മികച്ച കഥാപാത്രങ്ങളിൽ ചിലതിനെ ടിക് ടോക് വീഡിയോയിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് ഒരു കൊച്ചുമിടുക്കി. ആറാം തമ്പുരാനിലെ ഭാനുമതി മുതൽ ഏറ്റവും പുതിയ ചിത്രമായ പ്രതി പൂവൻ കോഴിയിലെ മാധുരി വരെ ഈ കൊച്ചുമിടുക്കിയുടെ മുഖത്ത് മിന്നിമറയുന്നുണ്ട്. ഭാവം മാത്രമല്ല, ചെറുതായി അഭിനയിക്കുകയും ചെയ്യുന്നുണ്ട്. കഥാപാത്രത്തിന്റെ വേഷവും അതുപോലെ തന്നെ.

"

ആറാം തമ്പുരാനിലെ ഉണ്ണിമായ, സമ്മർ ഇൻ ബത്‍ലഹേമിലെ അഭിരാമി, എന്നും എപ്പോഴും എന്ന ചിത്രത്തിലെ അഡ്വക്കേറ്റ് ദീപ, കന്മദത്തിലെ ഭാനുമതി, പ്രതി പൂവൻ കോഴിയിലെ മാധുരി, പ്രണയവർണ്ണങ്ങളിലെ ആരതി എന്നിവരാണ് ഈ കുഞ്ഞുമുഖത്ത്. ഇടയ്ക്കെപ്പോഴോ കുഞ്ഞുമഞ്ജുവാര്യരെ പോലെയുണ്ടല്ലോ എന്നും വീഡിയോ കണ്ടവരൊക്കെ കമന്റ് പറയുന്നുണ്ട്. പ്രണയവും രോഷവും ദേഷ്യവുമൊക്കെ മാറിമാറിത്തളിയുന്ന ഈ കുഞ്ഞുമുഖം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ കണ്ടവരെല്ലാം ചോദിക്കുന്നു, ആരാണീ കുഞ്ഞു മഞ്ജു വാര്യർ?