Asianet News MalayalamAsianet News Malayalam

ഒരു സന്തുഷ്ട കുടുംബം; ആന അംഗങ്ങളെ എണ്ണിത്തീരില്ലെന്ന് മാത്രം

പർവീൻ കസ്വാൻ പങ്കുവച്ച ആനക്കൂട്ടത്തിന്റെ മനോഹരമായ വീഡിയോയാണ് ട്വിറ്റർ ഏറ്റെടുത്തിരിക്കുന്നത്. 

viral video of a happy elephant family is just so cute
Author
Delhi, First Published Jan 29, 2021, 9:36 AM IST

ആനകളെപ്പോഴും ആളുകൾക്ക് അത്ഭുതമാണ്. കാട്ടാനക്കൂട്ടങ്ങളുടെ ചിത്രവും വീഡിയോയും കണ്ട് നിൽക്കാനും രസമാണ്. ഇപ്പോഴിതാ ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ് ഓഫീസറായ പർവീൻ കസ്വാൻ പങ്കുവച്ച ആനക്കൂട്ടത്തിന്റെ മനോഹരമായ വീഡിയോയാണ് ട്വിറ്റർ ഏറ്റെടുത്തിരിക്കുന്നത്. ഒരു സന്തുഷ്ട കുടുംബം എന്ന ക്യാപ്ഷനോടെ പർവ്വീൻ പങ്കുവച്ച ആനക്കൂട്ടത്തിന്റെ വീഡിയോ നിരവധി പേരാണ് ഏറ്റെടുത്തത്. എണ്ണിയാൽ തീരാത്തതത്രയും എണ്ണം കാട്ടാനകളും കുട്ടിയാനകളുമുള്ളതാണ് ഈ കുടുംബം. കാണുന്നതേ എത്ര സന്തോഷം നൽകുന്നു, കുടുംബം എന്നാൽ കരുത്താണ് എന്നിങ്ങനെ നീളുന്നു വീഡിയോയോടുള്ള ആളുകളുടെ പ്രതികരണം. 

Follow Us:
Download App:
  • android
  • ios