ഹൂസ്റ്റണ്‍: ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത് ഒരു വീഡിയോയെ കുറിച്ചാണ്... വെറുമൊരു വീഡിയോ അല്ല, ലോകത്തിലെ തന്നെ രണ്ട് പ്രമുഖര്‍ ഉള്‍പ്പെടുന്ന ഒന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ണിലുടക്കിയ ആ സ്പെഷ്യല്‍ വീഡിയോ. ഹൂസ്റ്റണിലെ 'ഹൗഡി മോദി' പരിപാടിയില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും ഒരു കുട്ടിക്കൊപ്പം ഏറെ സന്തോഷത്തോടെ ചേര്‍ന്ന് നിന്ന് സെല്‍ഫിയെടുക്കുന്ന വീഡിയോയ്ക്കാണ് 'നെറ്റിസണ്‍സ്' കയ്യടി നല്‍കുന്നത്. .

കുട്ടിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ലോകനേതാക്കള്‍ കാണിച്ച ഹൃദയവിശാലതയാണ് സൈബര്‍ ലോകത്തെ ചര്‍ച്ചാവിഷയം. 'ഹൗഡി മോദി'യില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാനെത്തിയവരെ മോദിയും ട്രംപും അഭിനന്ദിക്കുന്നതും വീഡിയോയില്‍ കാണാം. ഇതിനിടെയാണ് ഒരു വശത്ത് നില്‍ക്കുന്ന കുട്ടിയെ ട്രംപ് അടുത്തേക്ക്  വിളിക്കുകയും തുടര്‍ന്ന് കുട്ടിക്കൊപ്പം സെല്‍ഫി എടുക്കുകയും ചെയ്യുകയായിരുന്നു. 

സെല്‍ഫിക്ക് ശേഷം കുട്ടിയോട് സന്തോഷത്തോടെ സംസാരിച്ച് ഇരുനേതാക്കളും നടന്നുനീങ്ങി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ തിങ്കളാഴ്ച രാവിലെ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ ഏഴായിരത്തിലധികം റീട്വീറ്റുകളുമായി വൈറലായി.  

"