കൗതുകമുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. രസകരമായ ചെയ്തികളിലൂടെ സാമൂഹിക മാധ്യമങ്ങളെ ഏറ്റവും കൂടുതല്‍ ചിരിപ്പിക്കുന്ന ജീവികളില്‍ പൂച്ചകള്‍ മുന്‍നിരയിലാണ്. അത്തരത്തിലൊരു രസികന്‍ പൂച്ചയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ ചിരിപ്പിക്കുന്നത്.

പൂച്ചയും ആമയുമുള്ള ആ വീഡിയോയില്‍ പക്ഷേ താരം പൂച്ച തന്നെയാണ്. എന്‍റെ സ്ഥലത്ത് നീയെന്തിന് വന്നു എന്നുള്ള ഭാവത്തില്‍  കരയിലിരുന്ന ആമയെ കുറച്ചുനേരം സൂക്ഷ്മമായി പരിശോധിക്കുകയാണ് ഈ കുസൃതിപ്പൂച്ച. എന്നാല്‍ പിന്നീട് ആമയെ പൂച്ച വെള്ളത്തിലേക്ക് തള്ളിയിടുന്നതാണ് വീഡിയോ. ആമയെ പിന്നില്‍ നിന്ന് തട്ടി തട്ടി കുളത്തിന് അരികിലേക്ക് എത്തിക്കുകയും പിന്നീട് വെള്ളത്തിലേക്ക് തള്ളിയിടുന്നതും വീഡിയോയില്‍ കാണാം. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ആ രസകരമായ വീഡിയോ നിമിഷങ്ങള്‍ക്കകം വൈറലായി. 

"