ഷിക്കാഗോ:  വിമാനത്തിന് തൊട്ടടുത്ത് നിയന്ത്രണം വിട്ട് വട്ടം കറങ്ങി കേറ്ററിങ് വാഹനം. വിമാനത്തിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്ന വാഹനം നിയന്ത്രണം വിട്ടത് ആശങ്കയ്ക്കിടയാക്കി. തിങ്കളാഴ്ചയാണ് സംഭവം. 

വാഹനത്തിന്‍റെ വേഗം കൂടിയതും  വിമാനത്തിന് അടുത്തേക്ക് എത്തിയതും ആശങ്ക വര്‍ധിപ്പിച്ചു. വാഹനം നിയന്ത്രിക്കാന്‍ ചിലര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് ജീവനക്കാരിലൊരാള്‍ ഒരു യന്ത്രം ഉപയോഗിച്ച് കേറ്ററിങ് വാഹനത്തെ ഇടിച്ചതോടെയാണ് വാഹനം നിന്നത്. 

വാഹനത്തിന്‍റെ ആക്സിലേറ്റര്‍ കേടായതാണ് നിയന്ത്രണം നഷ്ടപ്പെട്ടതിന് കാരണമെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല എന്നാല്‍ വിമാനം പുറപ്പെടാന്‍ വൈകിയെന്ന് അമേരിക്കന്‍ എയര്‍ലൈന്‍സിന്‍റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ വൈറലായതോടെ വാഹനത്തിന്‍റെ കറക്കത്തെ പരിഹസിച്ച് ട്രോളുകളും പ്രത്യക്ഷപ്പെട്ടു. 

"