കോളോറാഡോ: പോപ് സംഗീത ചക്രവര്‍ത്തി മൈക്കിള്‍ ജാക്സണ് ലോകമെമ്പാടും നിരവധി ആരാധകരാണുള്ളത്. മൈക്കിള്‍ ജാക്സന്‍റെ നൃത്തവും സ്റ്റൈലും എക്കാലത്തും അനുകരണത്തിന് വിധേമായിട്ടുണ്ട്. എന്നാല്‍ മൈക്കിള്‍ ജാക്സന്‍റെ കുട്ടി ആരാധകന്‍റെ ന‍ൃത്തമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കൗതുകമുണര്‍ത്തുന്നത്. ട്വിറ്ററില്‍ പങ്കുവെച്ച ഈ വീഡിയോ നിമിഷങ്ങള്‍ക്കകം തന്നെ വൈറലായി.

മൈക്കിള്‍ ജാക്സറെ ത്രില്ലര്‍ പ്ലേ ചെയ്യുന്ന ടെലിവിഷന്‍ സ്ക്രീനിന് മുമ്പില്‍ നിന്ന് നൃത്തച്ചുവടുകള്‍ അനുകരിക്കാന്‍ ശ്രമിക്കുകയാണ് കുഞ്ഞ്. ത്രില്ലര്‍ ജാക്കറ്റും കുട്ടി ധരിച്ചിരുന്നു. വീഡിയോ വൈറലായതോടെ താരമായ കുഞ്ഞ് എംജെ ആരാധകനെ അഭിനന്ദിക്കുകയാണ് സാമൂഹിക മാധ്യമ ഉപയോക്താക്കള്‍.