ലഖ്നൗ: മൃഗങ്ങളുടെ ചില പ്രവൃത്തികള്‍ ഏറെ കൗതുകകരവും ചിരിയുണര്‍ത്തുന്നതുമാണ്. അത്തരത്തില്‍ രസകരമായ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സംഗതി വേറൊന്നുമല്ല, ഒരാളുടെ തലയിലെ പേന്‍ നോക്കുന്നതാണ്. പക്ഷേ പേന്‍നോക്കുന്നത് ഒരു വിരുതനായ കുരങ്ങനാണ്. ഇരിക്കുന്നതോ, പൊലീസ് ഓഫീസറുടെ തലയിലും!

ഉത്തര്‍പ്രദേശ് പൊലീസിലെ അഡീഷണല്‍ സൂപ്രണ്ടായ രാഹുല്‍ ശ്രീവാസ്തവയാണ് രസകരമായ ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. നിമിഷങ്ങള്‍ക്കകം വീഡിയോ ട്വിറ്ററില്‍ വൈറലായി. വീഡിയോയ്ക്ക് താഴെ ഉദ്യോഗസ്ഥന്‍റെ ക്ഷമയെ അഭിനന്ദിച്ച് കമന്‍റുകളും പ്രത്യക്ഷപ്പെട്ടു.  

"