പലരും ക്യൂട്ട് എന്നാണ് പാമ്പിനെക്കുറുച്ച് അഭിപ്രായം പങ്കുവച്ചിരിക്കുന്നത്.

ഓസ്കാര്‍ ലെവലില്‍ അഭിനയം കാഴ്ച്ച വയ്ക്കുന്ന പാമ്പിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചത്തതായി അഭിനയിച്ചു തകര്‍ക്കുകയാണ് പാമ്പ്. ഞാനൊന്ന് വെറുതെ ചെന്ന് തൊടുമ്പോള്‍ തന്നെ ചത്തതു പോലെ അഭിനയിക്കുകയാണ് പാമ്പ് എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്യുബിറ്റി എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.

വീഡിയോ കാണാം.. 

View post on Instagram


രണ്ട് ദിവസം മുമ്പ് പോസ്റ്റ് ചെയ്ത വിഡിയോ ലക്ഷക്കണക്കിന് ആളുകള്‍ കാണുകയും കമന്റുകള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പലരും ക്യൂട്ട് എന്നാണ് പാമ്പിനെക്കുറുച്ച് അഭിപ്രായം പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ ഇത് പാമ്പിന്റെ സമ്മര്‍ദ്ദം കാരണം ഉപയോഗിക്കുന്ന അതിജീവനമാര്‍ഗമാണെന്നും ചിലര്‍ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. 

38.2 ഡിഗ്രി! ഇന്ന് ഇന്ത്യയിലെ റെക്കോഡ് ചൂട് രേഖപ്പെടുത്തിയത് കേരളത്തിൽ, ചുട്ടുപൊള്ളി കണ്ണൂർ; ജാഗ്രത തുടരണം

കുറഞ്ഞ നിരക്കുകൾ, ആഘോഷിക്കാനുള്ള വൻ അവസരം ഒരുക്കി കെഎസ്ആർടിസി; അപ്പോ ട്രിപ്പിന് പോകാൻ എല്ലാവരും റെഡിയല്ലേ..!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...