ഡാർജിലിങ്: ആനയ്ക്ക് കടന്നുപോകാന്‍ തീവണ്ടി നിര്‍ത്തിയ ലോക്കോ പൈലറ്റുമാരെ അമ്പരപ്പിച്ച് കാട്ടാന. ട്രെയിനിനെ തൊട്ടറിഞ്ഞ് കൂളായി നടക്കുകയും പാളത്തിന് കുറുകെ കയറി നില്‍ക്കുകയും ചെയ്യുന്ന കാട്ടാനയുടെ ദൃശ്യങ്ങള്‍  സമൂഹമാധ്യമങ്ങളില്‍ വൈറലായി. പശ്ചിമ ബംഗാളിലെ ഡാർജിലിങ്ങില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. 

പാളത്തിന് സമീപം ആനയെ കണ്ടതോടെയാണ് ലോക്കോ പൈലറ്റുമാര്‍ ട്രെയിന്‍ നിര്‍ത്തിയത്. ട്രെയിന്‍ നിര്‍ത്തിയതോടെ ലോക്കോ ക്യാബിന് അടുത്തേക്ക് നടന്നെത്തിയ ആന ചെറിയ രീതിയില്‍ ട്രെയിന്‍ തള്ളി നീക്കാന്‍ ശ്രമിച്ചു. ഇതോടെ ഭയന്ന ലോക്കോ പൈലറ്റ് ട്രെയിന്‍ ഹോണ്‍ അടിച്ചു.

ഹോണ്‍ ശബ്ദം കേട്ട് ഭയന്നതോടെ ആന ക്യാബിന് അടുത്ത് നിന്ന് പിന്‍വാങ്ങിയെങ്കിലും പാളത്തില്‍  കയറി നിന്നു. വാതിലുകള്‍ അടയ്ക്കാനും ഹോണ്‍ അടിക്കാനും  പറയുന്ന ലോക്കോ പൈലറ്റുമാരുടെ ശബ്ദത്തോട് കൂടിയുള്ള വീഡിയോ ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ട്വിറ്ററില്‍ പങ്കുവച്ചത്.