കരയില്‍ നിന്ന് വെള്ളത്തിലേക്ക് ആനക്കുട്ടിയെ മറ്റൊരു കുട്ടിയാന തള്ളിയിടുന്നതാണ് ദൃശ്യത്തില്‍. രസകരമായ നിരവധി കമന്‍റുകളാണ് വീഡിയോയ്‌ക്ക് താഴെ പ്രത്യക്ഷപ്പെട്ടത്. 

ദില്ലി: രണ്ട് ആനക്കുട്ടികളുടെ രസകരമായ കുട്ടിക്കളിയാണ് ഇപ്പോള്‍ ട്വിറ്ററില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. കരയില്‍ നിന്ന് വെള്ളത്തിലേക്ക് ആനക്കുട്ടിയെ മറ്റൊരു കുട്ടിയാന തള്ളിയിടുന്നതാണ് ദൃശ്യത്തില്‍. രസകരമായ നിരവധി കമന്‍റുകളും വീഡിയോയ്‌ക്ക് താഴെ പ്രത്യക്ഷപ്പെട്ടു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഫോറസ്റ്റ് സര്‍വീസ് ഓഫീസറായ സുശാന്ത നന്ദയാണ് ട്വിറ്ററില്‍ ഈ വീഡിയോ പങ്കുവച്ചത്. നാല്‍പ്പതിനായിരത്തോളം പേരാണ് ഇതിനകം ഈ വീഡിയോ കണ്ടത്. രസകരമായ നിരവധി കമന്‍റുകളും വീഡിയോയ്‌ക്ക് താഴെ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ഇത് പുതിയ വീഡിയോ അല്ല എന്നതും ശ്രദ്ധേയമാണ്. രണ്ട് വര്‍ഷം മുന്‍പ് മുതല്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണിത്. 

Scroll to load tweet…

ഈ വീഡിയോ മാത്രമല്ല, ആനയുടെ രസകരമായ മറ്റൊരു വീഡിയോ കൂടി സുശാന്ത നന്ദ ട്വീറ്റ് ചെയ്‌തിട്ടുണ്ട്. ചരിഞ്ഞ മലയിടക്കിലൂടെ ആന ഊര്‍ന്നിറങ്ങുന്നതാണ് വീഡിയോയില്‍. ഈ വിഡിയോയ്‌ക്ക് ലഭിച്ചത് 75,000ത്തിലേറെ കാഴ്‌ചക്കാരാണ്. 

Scroll to load tweet…