"വിമാനത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ക്രിമിനൽ ആക്റ്റിവിറ്റി," എന്നാണ് ബ്രാൻ‌ഡൻ വീഡിയോയ്‌ക്കൊപ്പം ട്വീറ്റ് ചെയ്തത്

വിമാനത്തിന്റെ മധ്യഭാഗത്തുനിന്ന് വിൻഡോ സീറ്റിലേക്ക് കയറാൻ ഒരു സ്ത്രീ യാത്രക്കാരുടെ മേൽ ചവിട്ടുന്ന വീഡിയോയാണ് ഇപ്പോൾ ഇന്റ‍ർനെറ്റിൽ ച‍ർച്ചയാകുന്നത്. വിമാനത്തിൽ പാലിക്കേണ്ട മര്യാദകളെക്കുറിച്ചുള്ള ചർച്ചയ്ക്കാണ് ഈ വീഡിയോ തുടക്കമിട്ടിരിക്കുന്നത്. ട്വിറ്റർ ഉപയോക്താവ് ബ്രാൻഡൻ പോസ്റ്റ് ചെയ്ത ഫൂട്ടേജിൽ അജ്ഞാതയായ സ്ത്രീ മറ്റ് ആളുകളുടെ മേൽ ചവിട്ടി കയറുന്നതായി കാണാം. 

"വിമാനത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ക്രിമിനൽ ആക്റ്റിവിറ്റി," എന്നാണ് ബ്രാൻ‌ഡൻ വീഡിയോയ്‌ക്കൊപ്പം ട്വീറ്റ് ചെയ്തത്. അതിൽ സ്ത്രീ ആംറെസ്റ്റുകളിൽ ചവിട്ടി, നിരവധി സീറ്റുകളുടെ പുറകിൽ പിടിച്ചാണ് സ്വന്തം സീറ്റിലേക്ക് പോകുന്നത്. വീഡിയോ പോസ്റ്റ് ചെയ്ത ഉടൻ തന്നെ നിരവധി കമന്റുകളാണ് വന്നത്.

ചില ഇന്റർനെറ്റ് ഉപയോക്താക്കൾ ആളുകളോട് മാറാൻ ആവശ്യപ്പെടുന്നതിന് ഒരു നല്ല ബദലാണെന്ന് വിശ്വസിച്ചപ്പോൾ, മറ്റുള്ളവർ സ്ത്രീയുടെ മര്യാദയില്ലായ്മയെ പൊട്ടിത്തെറിച്ചു. വിശ്രമമുറിയിൽ നിന്ന് മടങ്ങിവന്ന് മറ്റ് യാത്രക്കാരുടെ ആംറെസ്റ്റുകളിൽ ചവിട്ടുന്നത് ശുചിത്വമില്ലായ്മയാണെന്ന് ചില‍ർ ചൂണ്ടിക്കാട്ടി.

Scroll to load tweet…
Scroll to load tweet…