മിയാമി: വിമാനത്തില്‍ വച്ച് മറ്റൊരു സ്ത്രീയെ നോക്കിയ കാമുകന്‍റെ തല ലാപ്ടോപ്പ് കൊണ്ട് അടിച്ചുപൊട്ടിച്ച് കാമുകി. വിമാനം പുറപ്പെടാന്‍ നിമിഷങ്ങള്‍ ഉള്ളപ്പോഴാണ് സംഭവം. അടിപിടി രൂക്ഷമാകുകയും മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുകയും ചെയ്തതോടെ ദമ്പതികളെ വിമാനത്തില്‍ നിന്നും ഇറക്കിവിട്ടു.മിയാമിയില്‍ നിന്നും ലോസ് ഏഞ്ചലസിലേയ്ക്ക് പുറപ്പെടാന്‍ തയ്യാറെടുത്ത വിമാനത്തിനുള്ളിലായിരുന്നു സംഭവം. 

കാമുകന്‍ മറ്റൊരു സ്ത്രീയെ നോക്കിയതില്‍ പ്രകോപിതയായി യുവതി കയ്യിലിരുന്ന ലാപ്‌ടോപ്പുകൊണ്ട് യുവാവിന്‍റെ തലയ്ക്കടിക്കുകയായിരുന്നു. വിമാനത്തില്‍ കയറുമ്പോള്‍ തന്നെ പങ്കാളികള്‍ തമ്മില്‍ വഴക്കായിരുന്നു. വിമാനത്തിലെ ഉദ്യോഗസ്ഥര്‍ ഇവരെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല. 

തര്‍ക്കം മൂത്തതോടെ കയ്യിലിരുന്ന ലാപ്‌ടോപ്പുകൊണ്ട് കാമുകന്‍റെ തലയ്ക്കടിച്ചതിനൊപ്പം മുഷ്ടി ചുരുട്ടി നിരവധി തവണ ഇടിക്കുകയും ചെയ്തിരുന്നു. മറ്റൊരു യാത്രക്കാരന്‍ പകര്‍ത്തിയ ഈ കലഹത്തിന്‍റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.