ചെറുവള്ളത്തില്‍ കുടുംബത്തിനൊപ്പം രക്ഷപ്പെടുമ്പോഴാണ് പെണ്‍കുട്ടി സൈനികന്‍റെ കാല്‍ തൊട്ട് വന്ദിക്കുന്നത്.
കനത്ത പേമാരിയില്‍ ജീവന്‍ മാത്രം കൈയ്യില്‍ പിടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരുടെ ദൃശ്യങ്ങള്‍ ആരുടേയും കണ്ണുനിറക്കും. വെള്ളത്തിന് നടുവില്‍ വീടിനും മുകളിലും മറ്റും ദിവസങ്ങളോളം കഴിഞ്ഞ ശേഷമാണ് പലരെയും രക്ഷപ്പെടുത്തുന്നത്. പ്രാണന്‍ തിരിച്ചുകിട്ടിയതിന്‍റെ ആശ്വാസത്തിലാണ് എല്ലാവരും ദുരിതാശ്വാസക്യാമ്പുകളില്‍ താമസിക്കുന്നത്.
അവസാന നിമിഷം രക്ഷകരായി എത്തുന്നവരോട് എത്ര നന്ദി പറഞ്ഞാലും മതിയാവുകയുമില്ല. അത്തരത്തില്‍ മരണത്തിന്‍റെ വക്കില്‍ നിന്നും ജീവന്‍ രക്ഷിച്ച സൈനികന്‍റെ കാല്‍ തൊട്ട് വന്ദിക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.
മഹാരാഷ്ട്രയിലെ സന്‍ഗിലിയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. ചെറുവള്ളത്തില്‍ കുടുംബത്തിനൊപ്പം രക്ഷപ്പെടുമ്പോഴാണ് പെണ്‍കുട്ടി സൈനികന്‍റെ കാല്‍ തൊട്ട് വന്ദിക്കുന്നത്. സൈനികര്‍ ഇത് തടയുന്നതും പെണ്‍കുട്ടി കൈകള്‍ കൂപ്പി നന്ദി പറയുന്നതും വീഡിയോയില്‍ കാണാം. മാധ്യമപ്രവര്‍ത്തകനായ നീരജ് രജ്പുത് ആണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
വീഡിയോ
