ന്യൂയോര്‍ക്ക്: സഹോദരിയുടെ പ്രണയനിമിഷങ്ങള്‍ ചിത്രീകരിക്കാന്‍ വേറിട്ട മാര്‍ഗം സ്വീകരിച്ച് യുവതി. സഹോദരിയ്ക്ക് വിവാഹ വാഗ്ദാനം നല്‍കുന്നത് അതിന്‍റെ സ്വാഭാവികതയോടെ ചിത്രീകരിക്കാന്‍ വേണ്ടിയായിരുന്നു സാഹസം. ശരീരം മുഴുവന്‍ ചുള്ളിക്കമ്പുകള്‍കൊണ്ട് പൊതിഞ്ഞ് ഒറ്റനോട്ടത്തില്‍ കുറ്റിക്കാടാണെന്ന് സംശയം തോന്നാത്ത രീതിയിലായിരുന്നു മേക്ക് ഓവര്‍.

Image

തെരേസെ മെര്‍ക്കല്‍ എന്ന യുവതിയാണ് സഹോദരിയുടെ ജീവിതത്തിലെ മനോഹര ദൃശ്യങ്ങള്‍ ക്യാമറയിലാക്കാന്‍ ചെയ്ത സാഹസം ലോകത്തോട് പങ്കുവച്ചത്.

തന്നേക്കാള്‍ ഒരുവയസ് മുതിര്‍ന്ന സഹോദരിയെ ഞെട്ടിക്കാനായിരുന്നു ഈ സാഹസമെന്ന് തെരേസെ പറയുന്നു.

Image

താന്‍ നേരത്തെ പറഞ്ഞിട്ടാണ് പോയിരുന്നതെങ്കില്‍ ചിത്രത്തിന് സ്വാഭാവികയുണ്ടാവില്ലെന്ന തോന്നലാണ് ഈ സാഹസം ചെയ്യാന്‍ കാരണമെന്ന് യുവതി പറഞ്ഞു.

Image

രണ്ട് വര്‍ഷം മുന്‍പ് ഉറ്റ സുഹൃത്ത് ആണ്‍സുഹൃത്തിനെ കാണാന്‍ പോകുമ്പോള്‍ മീശവച്ച് പുരുഷ വേഷത്തില്‍ പോയ യുവതി വാര്‍ത്തയായിരുന്നു. സഹോദരര്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ കൂടപ്പിറപ്പുകള്‍ ഒന്നിച്ച് കാണുമെന്നാണ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന പ്രതികരണങ്ങളില്‍ ഏറിയപങ്കും.