യാത്രക്കിടയില്‍ ഭര്‍ത്താവുമായി വലിയ വഴക്കുണ്ടായാല്‍ ഭാര്യ എന്താവും ചെയ്യുക. പിണങ്ങിയിരിക്കുകയാകും കൂടുതല്‍ പേരും ചെയ്യുക. എന്നാല്‍ ട്രാഫിക്കില്‍ സിഗ്നല്‍ കാത്ത് കിടക്കുന്ന സ്വന്തം വാഹനത്തിന് മുകളില്‍ വലിഞ്ഞ് കയറിയാലോ? ഇത് സംഭവിച്ചത് ചൈനയിലാണ്. കാറില്‍ യാത്ര ചെയ്യുന്നതിന്‍റെ ഇടയില്‍ ഭര്‍ത്താവുമായി ഭാര്യ മുട്ടന്‍ വഴക്കായി.

ഒടുവില്‍ ദേഷ്യം സഹിക്കവയ്യാതെ ഭാര്യ കാറിന്‍റെ മുകളില്‍ കയറി നിന്നു. അതോടെ വാഹനം മുന്നോട്ടെടുക്കാന്‍ വയ്യാത്ത സ്ഥിതിയിലായി ഭര്‍ത്താവ്. നാല് മിനിറ്റോളം യുവതി താഴെയിറങ്ങാതെ നിന്നു. എന്ത് ചെയ്യണമെന്നറിയാതെ ഭര്‍ത്താവും. ഒടുവില്‍ പൊലീസെത്തിയാണ് ഇരുവരെയും മാറ്റിയത്. കാറിന് മുകളില്‍ കയറിനില്‍ക്കുന്ന യുവതിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയോയില്‍ വൈറലാണ്. 

വീഡിയോ കാണാം