മൂഹമാധ്യമങ്ങൾ തരം​ഗമായതോടെ രസകരവും കൗതുകം നിറഞ്ഞതുമായ നിരവധി വീഡിയോകളാണ് ഓരോ ദിവസവും പ്രത്യക്ഷപ്പെടാറുള്ളത്. സാഹസികത നിറഞ്ഞ നിരവധി വീഡിയോകളും സമൂഹമാധ്യമങ്ങളിൾ ശ്രദ്ധ നേടിയിട്ടുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. 

മഞ്ഞ് തടാകത്തിൽ അകപ്പെട്ടുപോയ നായയെ രക്ഷിക്കുന്ന യുവതിയാണ് വീഡിയോയിലെ താരം. സുഹൃത്തുക്കൾക്കൊപ്പം നിൽക്കുമ്പോഴാണ് തടകത്തിൽ അകപ്പെട്ട നായയെ യുവതി കാണുന്നത്. ഉടൻ തന്നെ ഇവർ മഞ്ഞ് തടാകത്തിലേക്ക് എടുത്തുചാടുകയും നായയെ രക്ഷിക്കുകയുമായിരുന്നു.

തടാകത്തിലൂടെ നീന്തി നായയെ രക്ഷിച്ചുകൊണ്ട് വരുന്ന യുവതിയെയും ഇവരെ സഹായിക്കുന്ന സുഹൃത്തുക്കളെയും വീ‍ഡിയോയിൽ കാണാം. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ ആയ സൂസന്ത നന്ദയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. മുപ്പത്തി നാല് സെക്കൻഡ് ദൈർഘ്യമുള്ള വീ‍ഡിയോ ഇതിനോടകം നിരവധി പേരാണ് കാണുകയും യുവതിയെ അഭിനന്ദിച്ചുകൊണ്ട് രം​ഗത്തെത്തുകയും ചെയ്തിരിക്കുന്നത്.

"

കൊവിഡ് -19. പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക