Asianet News MalayalamAsianet News Malayalam

ചൂണ്ടയില്‍ കുരുങ്ങിയ സ്രാവിനെ പിടിക്കാന്‍ ശ്രമിക്കവേ അപ്രതീക്ഷിതമായി മറ്റൊരു സ്രാവ് ബോട്ടിലേക്ക്..; വീഡിയോ

പെട്ടെന്ന് ബോട്ടിന്‍റെ തൊട്ടടുത്ത് നിന്ന് ഉയര്‍ന്നു പൊങ്ങിയ മറ്റൊരു സ്രാവ് മത്സ്യത്തൊഴിലാളിയുടെ കൈയിലിരുന്ന ചൂണ്ട തട്ടിത്തെറിപ്പിച്ചു. തന്‍റെ ഉദ്യമത്തില്‍ സ്രാവ് വിജയിച്ചെങ്കിലും അത് ബോട്ടിനകത്തേക്കായിരുന്നു വീണത്. 

worlds fastest shark leaps water boat deck viral video
Author
First Published Sep 6, 2022, 4:12 PM IST

ടലില്‍ ചൂണ്ടയിട്ടിരിക്കവേ അപ്രതീക്ഷിതമായി നിങ്ങളടെ ബോട്ടിലേക്ക് ഒരു സ്രാവ് ചാടിക്കയറിയാല്‍ എന്ത് ചെയ്യും? ചൂണ്ടയിട്ടിരിക്കുമ്പോള്‍ ബോട്ടിലേക്ക് ഒരു സ്രാവ് വെറുതെ ചാടിക്കയറിയാല്‍ മറ്റെന്ത് ചെയ്യാന്‍ ? വെട്ടിക്കൂട്ടി കറിവയ്ക്കുകയല്ലാതെ അല്ലേ ? എന്നാല്‍ മസാച്യുസെറ്റ്‌സ് തീരത്തിന് സമീപത്തെ കടലില്‍ ചൂണ്ടയിടുകയായിരുന്നു  സീ വെഞ്ചേഴ്‌സ് ചാർട്ടർ ബോട്ടിലെ മൂന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് പറയാനുള്ളത് മറ്റൊരു കഥയാണ്. 

മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ ചൂണ്ടയില്‍ 30 അടി അകലെയായി ഒരു സ്രാവ് കുരുങ്ങിയ സമയമായിരുന്നു അത്. അതിനെ ബോട്ടിലേക്ക് വലിച്ചടുപ്പിക്കാന്‍ ശ്രമിക്കവെ പെട്ടെന്ന് ബോട്ടിന്‍റെ തൊട്ടടുത്ത് നിന്ന് ഉയര്‍ന്നു പൊങ്ങിയ മറ്റൊരു സ്രാവ് മത്സ്യത്തൊഴിലാളിയുടെ കൈയിലിരുന്ന ചൂണ്ട തട്ടിത്തെറിപ്പിച്ചു. തന്‍റെ ഉദ്യമത്തില്‍ സ്രാവ് വിജയിച്ചെങ്കിലും അത് ബോട്ടിനകത്തേക്കായിരുന്നു വീണത്. 

അപ്രതീക്ഷിതമായി ബോട്ടിലേക്ക് ഒരു സ്രാവ് ചാടിവീണപ്പോള്‍ ബോട്ടിലുണ്ടായിരുന്നവര്‍ നിലവിളിച്ച് കൊണ്ട് ഓടുന്നത് ബോട്ടിലെ സിസിടിവിയില്‍ പതിഞ്ഞു. ഒരാള്‍ സ്രാവിന്‍റെ ആക്രമണത്തില്‍ പെട്ടന്ന് തന്നെ ഒഴിഞ്ഞ് മാറിയപ്പോള്‍ രണ്ടാമന്‍ ഓടി ഗോവണി വഴി മുകളിലെ ഡക്കിലേക്ക് കയറാന്‍ ശ്രമം നടത്തി. ബോട്ടിലെക്ക് വീണത് ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ സ്രാവിനങ്ങളിലൊന്നായിരുന്നു. 

എഫ്‌വി ലേഡി ആനി ബോട്ടിലേക്ക് സ്രാവ് ചാടിയത് കണ്ട ബോട്ടിന്‍റെ ഉടമസ്ഥരായ കമ്പനി ഇത് 'ഒരു മനോഹരമായ സ്രാവ് മീൻപിടുത്തമാണെന്ന്' അഭിപ്രായപ്പെട്ടു. 'ജീവിതത്തിലൊരിക്കല്‍ മാത്രമുണ്ടാകുന്ന അനുഭവം!' എന്നായിരുന്നു സീ വെഞ്ചേഴ്സ് ചാർട്ടേഴ്സ് തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് സീ വെഞ്ചേഴ്‌സ് ചാർട്ടേഴ്‌സ് സ്ഥിരീകരിച്ചു. ബോട്ടിലേക്ക് പറന്നിറങ്ങിയ മത്സ്യത്തിന്‍റെ അളവും തൂക്കവും രേഖപ്പെടുത്തി കടലിലേക്ക് തന്നെ തിരിച്ച് വിട്ടെന്നും സീ വെഞ്ചേഴ്സ് ചാർട്ടേഴ്സ്  അവകാശപ്പെട്ടു. 

 

 

Follow Us:
Download App:
  • android
  • ios