മുഖ്യമന്ത്രി പുലിക്കുട്ടിയെ പാൽകുടിപ്പിക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും ഓൺലൈനിൽ വൈറലായി.

ലഖ്‌നൗ: ഗോരഖ്പൂർ മൃഗശാലയിൽ സന്ദർശനത്തിനെത്തിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പുള്ളിപ്പുലിക്കുട്ടിക്ക് പാൽ നൽകി. ഷഹീദ് അഷ്ഫാഖ് ഉല്ലാ ഖാൻ സുവോളജിക്കൽ പാർക്കിലാണ് മുഖ്യമന്ത്രി പുലിക്കുട്ടിക്ക് പാൽ നൽകിയത്. പ്രാദേശിക എംപി രവി കിഷനും മൃഗഡോക്ടർമാരും മൃഗശാല ഉദ്യോഗസ്ഥരും യോഗി ആദിത്യനാഥിനൊപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി പുലിക്കുട്ടിയെ പാൽകുടിപ്പിക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും ഓൺലൈനിൽ വൈറലായി. മുഖ്യമന്ത്രി പാൽ കൊടുക്കുമ്പോൾ പുലിക്കുട്ടി ആദ്യം മടിച്ചെങ്കിലും മൃ​ഗഡോക്ടർമാരുടെ സഹായത്തോടെ പാൽ കൊടുത്തു. മൃ​ഗശാല അധികൃതർ മുഖ്യമന്ത്രിയെ മൃഗശാല ചുറ്റിക്കാണിച്ചു.

യുപി സർക്കാരിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലാണ് ദൃശ്യങ്ങൾ ആദ്യം സംപ്രേഷണം ചെയ്തത്. ഉദ്യോഗസ്ഥൻ മൃഗശാലയുടെ പ്രത്യേകതകളും മൃഗങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും മുഖ്യമന്ത്രിയോട് വിശദീകരിക്കുന്നതും വീഡിയോയിൽ കാണാം. കഴിഞ്ഞ വർഷം മാർച്ചിലാണ് മൃ​ഗശാല യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തത്. യുപിയിലെ മൂന്നാമത്തേതും പൂർവാഞ്ചൽ മേഖലയിലെ ആദ്യത്തെയും സുവോളജിക്കൽ പാർക്കാണിത്.

जनपद गोरखपुर में शहीद अशफाक उल्ला खां प्राणि उद्यान का निरीक्षण करते मुख्यमंत्री योगी आदित्यनाथ जी