Asianet News MalayalamAsianet News Malayalam

ബന്ധുവിന്‍റെ അസ്ഥികൂടമുപയോഗിച്ച് ഗിറ്റാറുമായി സംഗീതജ്ഞന്‍

സെമിത്തേരിയില്‍ വക്കുന്നതിന് വാടകയും പ്രിന്‍സ് മിഡ്നൈറ്റിന് നല്‍കേണ്ടി വന്നു. വന്‍തുക ഇത്തരത്തില്‍ നല്‍കേണ്ടി വന്നതോടെയാണ് ഈ അസ്ഥികൂടം അമേരിക്കയിലേക്ക് കൊണ്ടുവരാന്‍ ബന്ധുക്കള്‍ തീരുമാനിച്ചത്. 

youth turns Skelton into guitar in florida
Author
Tampa, First Published Feb 16, 2021, 5:25 PM IST

മരിച്ച് പോയ ബന്ധുവിന്‍റെ അസ്ഥികൂടമുപയോഗിച്ച് ഗിറ്റാര്‍ നിര്‍മ്മിച്ച് യുവാവ്. ഫ്ലോറിഡക്കാരനായ യുവാവാണ് ബന്ധുവിന്‍റെ അസ്ഥികൂടത്തില്‍ ഇലക്ട്രിക് ഗിറ്റാര്‍ നിര്‍മ്മിച്ചത്. ഫ്ലോറിഡയിലെ തംപയില്‍ പ്രിന്‍സ് മിഡ്നൈറ്റ് എന്ന പേരില്‍ അറിയപ്പെടുന്ന സംഗീതജ്ഞനാണ് ഈ വിചിത്ര ഗിറ്റാറിന്‍റെ നിര്‍മ്മാതാവ്. തന്നെ റോക്ക് സംഗീതത്തിലേക്ക് കൈപിടിച്ച ബന്ധുവിന്‍റെ അസ്ഥികൂടമാണ് ഇത്തരത്തില്‍ ഗിറ്റാറാക്കിയിട്ടുള്ളത്.

1996ല്‍ ഗ്രീസില്‍ വച്ച് നടന്ന ഒരു വാഹനാപകടത്തിലാണ് ഇയാളുടെ ബന്ധു ഫിലിപ് മരിക്കുന്നത്. ഈ മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനായി വിട്ടുനല്‍കി. എന്നാല്‍ കാലങ്ങള്‍ക്ക് പിന്നാലെ യഥാര്‍ത്ഥ അസ്ഥികൂടമുപയോഗിച്ചുള്ള പഠനം നിന്നുപോയതോടെ ഫിലിപിന്‍റെ അസ്ഥികൂടം ഒരു സെമിത്തേരിയില്‍ വച്ചു. എന്നാല്‍ ഈ സെമിത്തേരിയില്‍ വക്കുന്നതിന് വാടകയും പ്രിന്‍സ് മിഡ്നൈറ്റിന് നല്‍കേണ്ടി വന്നു. വന്‍തുക ഇത്തരത്തില്‍ നല്‍കേണ്ടി വന്നതോടെയാണ് ഈ അസ്ഥികൂടം അമേരിക്കയിലേക്ക് കൊണ്ടുവരാന്‍ ബന്ധുക്കള്‍ തീരുമാനിച്ചത്.

 

എന്നാല്‍ തംപയിലെത്തിച്ച അസ്ഥികൂടം എന്ത് ചെയ്യണമെന്ന് അറിയാതിരിക്കുമ്പോഴാണ് മിഡ്നൈറ്റിന്റെ സുഹൃത്തിന് ഇത്തരമൊരു വിചിത്ര ഐഡിയ തോന്നുന്നത്. ഫിലിപ് അങ്കിളിനോടുള്ള ആദരം പ്രകടിപ്പിക്കാന്‍ ഇതിലും നല്ലൊരു മാര്‍ഗമില്ലെന്ന് മിഡ്നൈറ്റ് തീരുമാനിക്കുകയായിരുന്നു. നട്ടെല്ലും വാരിയെല്ലുകളും ബേസ് ആയി ഉപയോഗിച്ചാണ് ഗിറ്റാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. സ്ട്രിംഗുകളും വോളിയം നോബുകളും ഗിറ്റാര്‍ നെക്ക് ജാക്ക്, ഇലക്ട്രിക് ബോര്‍ഡ് എന്നിവ ഈ ബേസിലേക്ക് ചേര്‍ത്തതോടെ ഫിലിപ് ഗിറ്റാര്‍ തയ്യാറാവുകയായിരുന്നു.

 

ഈ ഗിറ്റാര്‍ നിയമപ്രകാരം വില്‍ക്കാനുള്ള അനുമതി മിഡ്നൈറ്റിനില്ല. സ്കെലെകാസ്റ്റര്‍ എന്നാണ് ഈ ഗിറ്റാറിന് മിഡ്നൈറ്റ് നല്‍കിയിട്ടുള്ളത്. എന്നാല്‍ മരത്തില്‍ നിര്‍മ്മിക്കുന്ന മറ്റ് ഗിറ്റാറില്‍ നിന്ന് വ്യത്യസ്തമായ ശബ്ദമാണ് സ്കെലെകാസ്റ്ററിനെന്നാണ് മിഡ്നൈറ്റ് അവകാശപ്പെടുന്നത്. 

Follow Us:
Download App:
  • android
  • ios