സൗഹൃദം എത്ര സുന്ദരമാണെന്ന് തെളിയിക്കുകയാണ് ഇന്റര്‍നെറ്റില്‍ വൈറലാകുന്ന സീബ്രയും സുഹൃത്തും. പെണ്‍ സിംഹത്തിന്റെ മുന്നില്‍ പെട്ടുപോയ തന്റെ സുഹൃത്തിനെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍പോലും പണയം വച്ച് അതിസാഹസികമായാണ് സീബ്ര തിരിച്ച് ആക്രമിച്ചത്. ''ജീവിതത്തിന്റെ ഏറ്റവും മോശം അവസ്ഥയില്‍ പേടിക്കേണ്ട കൂടെ ഉണ്ടെന്ന് പറയുന്ന ഇതുപോലെ ഒരാള്‍ ഉണ്ടാകണം''  എന്ന കുറിപ്പോടെയാണ് ട്വിറ്ററില്‍ വീഡിയോ പങ്കുവച്ചത്. 

23 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ നിരവധി പേരാണ് റീട്വീറ്റ് ചെയ്തത്. സിംഹം ഒരു സീബ്രയെ ആക്രമിക്കുമ്പോള്‍ മറ്റൊരു സീബ്ര തടയുകയും ഇതോടെ സുഹൃത്തിനെ ആക്രമിക്കാന്‍ ആരംഭിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇരുവരും ചേര്‍ന്ന് ജീവന്‍ മരണ  പോരാട്ടത്തിനൊടുവില്‍ രക്ഷപ്പെടുന്നതുമാണ് വീഡിയോ.