കാക്കയോട് സഹതാപം തോന്നിയ കച്ചവടക്കാരന്‍ ആ പോട്ടെ... എന്ന് വിചാരിച്ച് ഒരു മത്തി നീട്ടി

മത്തിയും അയലും ആയിരുന്നു അവിടെ കച്ചവടത്തിനുണ്ടായിരുന്നത്. അവിടേക്ക് എത്തിയ കാക്ക മത്തിയും അയലയും മാറിമാറി നിരീക്ഷിച്ചു. വലുപ്പത്തില്‍ മുന്നില്‍ നില്‍ക്കുന്ന അയല തന്നെ മതിയെന്ന് കാക്ക ഉറപ്പിച്ചു. എന്നാല്‍ കാക്കയോട് സഹതാപം തോന്നിയ കച്ചവടക്കാരന്‍ ആ പോട്ടെ... എന്ന് വിചാരിച്ച് ഒരു മത്തി നീട്ടി. 

അപ്പോഴാണ് കാക്ക സ്വഭാവം പുറത്തെടുത്തത്. മത്തി വേണ്ടെന്ന് കാക്ക തീര്‍ത്തു പറഞ്ഞു. മൈന്‍ഡ് പോലും കാണിച്ചുമില്ല. ഒടുവില്‍ വലിപ്പമുള്ള അയല കാണിച്ചപ്പോള്‍ വാങ്ങി പറക്കുകയായിരുന്നു. സമീപത്ത് നിന്നവരാണ് വീഡിയോ പകര്‍ത്തിയത്. എന്തായാലും കാക്കയും മീന്‍ കച്ചവടക്കാരനും തമ്മിലുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.