1960ൽ പുറത്തിറങ്ങിയ ദിൽ അപ്ന ഒൗർ പ്രീത് പരായി എന്ന ഹിന്ദി ചിത്രത്തിലെ അജീബ് ദാസ്താൻ ഹേ യഹ് എന്ന ഗാനമാണ് മേരി കോം ആലപിച്ചത്. ശങ്കർ ജയ് കൃഷ്ണൻ സംഗീതം നിർവ്വഹിച്ച് ലതാ മങ്കേഷ്കർ പാടി അനശ്വരമാക്കിയ ഗാനം വളരെ മനോഹരമായാണ് മേരി പാടിയത്.
ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്ര നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ താരമാണ് മേരി കോം. ലോകത്ത് ഇന്ത്യയുടെ യശസ്സ് വാനോളം ഉയർത്തി കാട്ടിയ മേരി കോമിന്റെ കരിയറിലെ ആറാമത്തെ സ്വർണ്ണമാണിത്. എന്നാൽ ഇടി മാത്രമല്ല തനിക്ക് നന്നായി പാടാനും കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഇടികൂട്ടിലെ പെൺകരുത്തായ മേരി കോം.
1960ൽ പുറത്തിറങ്ങിയ 'ദിൽ അപ്ന ഒൗർ പ്രീത് പരായി' എന്ന ഹിന്ദി ചിത്രത്തിലെ 'അജീബ് ദാസ്താൻ ഹേ യഹ്' എന്ന ഗാനമാണ് മേരി കോം ആലപിച്ചത്. ശങ്കർ ജയ് കൃഷ്ണൻ സംഗീതം നിർവ്വഹിച്ച് ലതാ മങ്കേഷ്കർ പാടി അനശ്വരമാക്കിയ ഗാനം വളരെ മനോഹരമായാണ് മേരി പാടിയത്. പാട്ടിനൊപ്പം ചെറു താളം പിടിച്ച് വളരെ ആസ്വദിച്ച് പാട്ട് പാടുന്ന മേരിയെ അഭിനന്ദിച്ച് നിരവധി ആളുകളാണ് എത്തിയത്.
ബോക്സിങ്ങിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച മേരി കോമിനെ അഭിനന്ദിക്കുകയും ആശിർവദിക്കുകയും ചെയ്ത സമൂഹമാധ്യമം താരത്തിന്റെ പാട്ടും ഏറ്റെടുത്തിരിക്കുകയാണ്.

വനിതകളുടെ 48 കിലോ വിഭാഗത്തില്‍ യുക്രെയ്ന്റെ ഹന്ന ഒഖോട്ടയെ 5–0ന് തോൽപ്പിച്ചാണ് മേരി കോം ചാംപ്യൻഷിപ്പിൽ സ്വർണ്ണം കരസ്ഥമാക്കിയത്. ഇതോടെ സ്വർണം നേടി ഏറ്റവുമധികം ലോക ചാമ്പ്യനാകുന്ന റെക്കോർഡും താരത്തിന് സ്വന്തമായി. 2001ലാണ് മേരി ആദ്യമായി ലോക ചാമ്പ്യനാകുന്നത്.
