റോഡിലും രാജാക്കന്‍മാര്‍; കാറുകള്‍ക്ക് മുന്നിലൂടെ നടന്നുനീങ്ങുന്ന സിംഹക്കൂട്ടം - വീഡിയോ

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 11, Jan 2019, 7:53 PM IST
viral Video of Four Lions Take Over Busy Road
Highlights

സൗത്ത് ആഫ്രിക്കയിലെ ക്രുഗര്‍ നാഷണല്‍ പാര്‍ക്കിലാണ് സിംഹങ്ങള്‍ കൂട്ടത്തോടെ ഇറങ്ങിയത്. നാല് സിംഹങ്ങളാണ് കാറുകള്‍ക്ക് മുന്നിലൂടെ നടന്ന് നീങ്ങുന്നത്

കേപ് ടൗണ്‍: മൃഗശാലയില്‍ സിംഹങ്ങളെ കാണുമ്പോള്‍ തന്നെ അല്‍പ്പം പേടി തോന്നാം. എന്നാല്‍ ഈ സിംഹങ്ങള്‍ നമ്മള്‍ സഞ്ചരിയ്ക്കുന്ന കാറിന് തൊട്ട് മുന്നിലൂടെ കൂട്ടമായി നടന്ന് നീങ്ങുന്നത് കാണുന്നതോ, ചങ്കിടിപ്പ് അവസാനിക്കില്ലെന്ന് ഉറപ്പ്. അത്തരമൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

സൗത്ത് ആഫ്രിക്കയിലെ ക്രുഗര്‍ നാഷണല്‍ പാര്‍ക്കിലാണ് സിംഹങ്ങള്‍ കൂട്ടത്തോടെ ഇറങ്ങിയത്. നാല് സിംഹങ്ങളാണ് കാറുകള്‍ക്ക് മുന്നിലൂടെ നടന്ന് നീങ്ങുന്നത്. റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ സിംഹങ്ങള്‍ക്ക് പുറകില്‍ പതിയെ പോകുന്നതും വീഡിയോയില്‍ കാണാം. 20 ലക്ഷത്തിലേറെ പേരാണ് ഇതുവരെ വീഡിയോ കണ്ടത്. എതിര്‍ വശത്തിലൂടെ വരുന്ന കാറിലുള്ളവരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. 

loader