ബീജിംഗിലെ ഒരു ഒഴിഞ്ഞ നഗരവീഥി. ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ നിന്ന് പെട്ടെന്ന് പുറത്തേക്കൊരു കവര്‍ തെറിച്ചുവീഴുന്നു. തൊട്ടടുത്ത നിമിഷം സിഗ്നലില്‍ ഒരു വനിതാ മോട്ടോര്‍ ബൈക്കറെത്തുന്നു
ബീജിംഗ്: യാത്ര ചെയ്യുമ്പോള്‍ ഉപയോഗിച്ചുകഴിഞ്ഞ കുപ്പിയോ ഭക്ഷണാവശിഷ്ടങ്ങളോ വാഹനത്തില്‍ നിന്ന് പുറത്തേക്കെറിയുന്ന ശീലം മിക്കവര്‍ക്കും ഉണ്ട്. മാലിന്യങ്ങള്‍ ശേഖരിക്കാന്‍ പൊതുവിടങ്ങളില്‍ എത്ര സംവിധാനങ്ങളൊരുക്കിയാലും അതൊന്നും ഇത്തരക്കാര്‍ക്ക് ബാധകമല്ല. നിയമങ്ങളോ നിയന്ത്രണങ്ങളോ ഇവര്‍ വക വയ്ക്കാറുമില്ല. എന്നാല്‍ അത്തരത്തില്‍ അക്ഷ്യമായി വലിച്ചെറിഞ്ഞ 'വെയ്‌സ്റ്റ് പാക്കറ്റ്' എറിഞ്ഞ അതേ വേഗതയില്‍ തിരിച്ചുവന്നാലോ?
അങ്ങനെ ഒരു തിരിച്ചടിയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ കയ്യടി നേടുന്നത്. ബീജിംഗിലെ ഒരു ഒഴിഞ്ഞ നഗരവീഥി. ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ നിന്ന് പെട്ടെന്ന് പുറത്തേക്കൊരു കവര്‍ തെറിച്ചുവീഴുന്നു. കാറിനകത്ത് യാത്ര ചെയ്യുന്നവര്‍ പുറത്തേക്കെറിഞ്ഞ 'വെയ്സ്റ്റ് പാക്കറ്റ്' ആയിരുന്നു അത്. തൊട്ടടുത്ത നിമിഷം സിഗ്നലില്‍ ഒരു വനിതാ മോട്ടോര്‍ ബൈക്കറെത്തുന്നു. തുടര്‍ന്ന് നടന്നത് കാണുക.
വനിതാ ബൈക്കറുടെ പ്രകടനത്തെ പ്രകീര്‍ത്തിച്ച് ആയിരങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവച്ചത്. സി.ജി.ടി.എന്‍ എന്ന ചാനലാണ് തങ്ങളുടെ ട്വിറ്റര്‍ പേജില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. എന്നാല്‍ അഭിനന്ദനങ്ങള്‍ക്ക് പാത്രമായ ആ വനിതാ ബൈക്കര്‍ ആരെന്ന് മാത്രം ഇതുവരെ അറിവായിട്ടില്ല.
